/indian-express-malayalam/media/media_files/uploads/2017/03/dayanad-parsekar.jpg)
പനജി:​ ഒപ്പത്തിനൊപ്പം കുതിച്ച കോൺഗ്രസ്-ബിജെപി മത്സരത്തിനിടെ ആരെയും കേവല ഭൂരിപക്ഷത്തിലെത്തിക്കാതെ ഗോവ. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതൊഴിച്ചാൽ അധികാരത്തിലെത്താൻ കോൺഗ്രസ്സിന് സാധിച്ചേക്കില്ല. 17 സീറ്റാണ് കോൺഗ്രസിന്റെ ഗോവയിലെ സന്പാദ്യം. എന്നാൽ എന്തുവന്നാലും ഗോവയിൽ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേകറുടെ തോൽവി ബിജെപിക്ക് ഗോവയിൽ വലിയ ആഘാതമായി. മാൻഡ്രേം മൽസരത്തിൽനിന്നും ജനവിധി തേടിയ ലക്ഷ്മികാന്ത് 7000 ത്തോളം വോട്ടുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. കോൺഗ്രസിന്റെ ദയാനന്ദ് രഘുനാഥ് സോപ്‌തേ 16,000 ത്തോളം വോട്ട് നേടിയാണ് ഇവിടെനിന്നും ജയിച്ചത്. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായി അധികാരമേറ്റെടുത്തതോടെയാണ് ലക്ഷ്മികാന്ത് ആ സ്ഥാനത്തേക്ക് എത്തിയത്. പരീക്കർ ഉൾപ്പെടെയുളളവർ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ 'കുങ്കുമ ഹോളി'
13 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി ഉള്ളത്. 14 ഇടത്ത് വിജയിക്കുകയും മൂന്നിടത്ത് മുന്നേറ്റം തുടരുകയും ചെയ്യുന്ന കോൺഗ്രസിന് 28 ശതമാനം വോട്ട് മാത്രമേ ഗോവയിൽ ഇവിടെ നേടാനായുള്ളൂ. ബിജെപി വോട്ട് വിഹിതത്തിൽ 33 ശതമാനവുമായി ഒന്നാമതുണ്ട്. ആംആദ്മി പാർട്ടിയുടെ സാന്നിദ്ധ്യം ഗോവയിൽ വലിയ രാഷ്ട്രീയ മാറ്റം സൃഷ്ടിക്കുമെന്നാണ് കരുതിയതെങ്കിലും ഇതുണ്ടായില്ല. ആകെ 40 സീറ്റുകളുള്ള നിയമസഭയിൽ 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.
ഉത്തർപ്രദേശ് കാവി അണിഞ്ഞു, 'കൈ'പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി
ബിജെപി യുടെ സഖ്യകക്ഷികളായിരുന്നു മുൻപ്, മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും. ഇവർക്ക് ഈ തിരഞ്ഞെടുപ്പിൽ മൂന്ന് വീതം സീറ്റുകളുണ്ട്. ബിജെപിയുടെ 13 സീറ്റുകളും ചേർന്നാൽ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപിക്ക് എത്താനാകില്ല. സ്വതന്ത്രരുടെ കൂടെ പിന്തുണ നേടിയാൽ മാത്രമേ ഇത് സാധിക്കൂ. എന്നാൽ സർക്കാർ രൂപീകിക്കുമെന്ന അമിത് ഷാ യുടെ വാക്കുകൾ എന്ത് രാഷ്ട്രീയ കച്ചവടത്തിനും ബിജെപി നീങ്ങിയേക്കുമെന്ന സൂചനകളാണ് നൽകുന്നത്.
Read More: പഞ്ചാബിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവ്; അമരീന്ദർ സിങ് മുഖ്യമന്ത്രിയാകും
അതേസമയം മറുപക്ഷവും സഖ്യകക്ഷി ഭരണത്തിന് നീക്കങ്ങൾ നടത്തും. 17 സീറ്റുള്ള കോൺഗ്രസിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) യുടെ പിന്തുണ എന്തായാലും ലഭിക്കും. ഇവർ ഒരു സീറ്റിലാണ് വിജയിച്ചിട്ടുള്ളത്. സ്വതന്ത്രർ മൂന്ന് സീറ്റിൽ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ബിജെപി യുമായി പിണങ്ങിപ്പിരിഞ്ഞ ഗോമന്തക് പാർട്ടിയുമായോ ഗോവ ഫോർവേഡ് പാർട്ടിയുമായോ സഖ്യമുണ്ടാക്കിയാൽ തന്നെ കോൺഗ്രസിന് ഭരിക്കാം. താരതമ്യേന സർക്കാർ രൂപീകരിക്കാൻ എളുപ്പത്തിൽ സാധിക്കുക കോൺഗ്രസിനാകും.
Read More: ഫോട്ടോഫിനിഷിലേക്ക് തിരഞ്ഞെടുപ്പ് ഫലം: മണിപ്പൂർ മനസ്സിൽ ഒളിപ്പിച്ചത് എന്ത്?
വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സാധ്യതകൾ സൃഷ്ടിച്ച ആംആ്ദമി പാർട്ടിയുടെ വരവ്, ഗോവയിൽ വലിയ മാറ്റം സൃഷ്ടിക്കാതിരുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ഒരു സീറ്റിൽ പോലും മികച്ച പ്രകടനം നടത്താൻ ആംആദ്മി പാർട്ടിക്ക് സാധിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.