ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിജയിച്ച ബിജെപിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. തന്റെ ട്വിറ്റർ പേജിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തിയത്. പഞ്ചാബിൽ ഭരണം തിരിച്ചു പിടിച്ച കോൺഗ്രസ് നേതാക്കളെയും പാർട്ടി പ്രവർത്തകരെയും രാഹുൽ അഭിനന്ദിച്ചു. കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച പഞ്ചാബിലെ എല്ലാ ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു. പഞ്ചാബിന്റെ വികസനത്തിനായി കോൺഗ്രസ് മികച്ച പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം

രാജ്യത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും തങ്ങളുടെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കണമെന്നും ജനങ്ങളുടെ വിശ്വാസം നേടി എടുക്കുന്നത് വരെ പോരാട്ടം തുടരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങളുടെ മനസ്സും ഹൃദയങ്ങളും കീഴടക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു.

Read More: പഞ്ചാബിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവ്; അമരീന്ദർ സിങ് മുഖ്യമന്ത്രിയാകും

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭയിലും കോൺഗ്രസ് പ്രചരണം നയിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. ഉത്തർപ്രേദേശിലും ഉത്തരാഖണ്ഡിലും കോൺഗ്രസിന് നിലം തൊടാനായില്ല. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമുണ്ടാക്കിയ സഖ്യവും പരാജയമായിരുന്നു. ഗോവയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും കോൺഗ്രസിന്റെ ഉരുക്കുകോട്ട​ എന്ന് അറിയപ്പെടുന്ന മണിപ്പൂരിലും പ്രതീക്ഷിച്ച നേട്ടം കോൺഗ്രസിന് സ്വന്തമാക്കാനായില്ല. പഞ്ചാബിൽ മാത്രമാണ് കോൺഗ്രസിന് തിളക്കമാർന്ന വിജയം നേടാനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ