ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ തീപാറും പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ വാശിയേറിയ പോരാട്ടം കാഴ്ചവച്ചത് കോൺഗ്രസും, ആംആദ്മിയും തമ്മിലായിരുന്നു.

Read More: യുപി തൂത്തുവാരി ബിജെപി; ഉത്തരാഖണ്ഡിലും മോദി തരംഗം

വോട്ടെണ്ണൽ തുടങിയപ്പോൾ കോൺഗ്രസും ആം ആദ്‌മിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ലീഡ് നില മാറിമറിഞ്ഞു. ആം ആദ്‌മിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി കോൺഗ്രസ് മുന്നേറ്റം തുടങ്ങി. പിന്നാലെ ആം ആദ്‌മിയെ പിന്തളളി ശിരോമണി അകാലിദൾ, ബിജെപി സഖ്യം രണ്ടാം സ്ഥാനത്തെത്തി.

കോൺഗ്രസ് 58 സീറ്റിലും ശിരോമണി അകാലിദൾ, ബിജെപി സഖ്യം 22 സീറ്റിലും മുന്നിട്ടുനിൽക്കുകയാണ്. തൊട്ടു പിന്നിൽ 21 സീറ്റുകളുമായി ആം ആദ്‌മിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ