ഡെറാഡൂൺ: സഹനസമരത്തിന്റെ തീക്കനൽക്കടന്ന് എത്തിയ ഇറോം ശർമ്മിളയ്ക്ക് തിരഞ്ഞെടുപ്പ് പരീക്ഷയിൽ വിജയിക്കാനായില്ല. മണിപ്പൂരിലെ പട്ടാള ഭരണത്തിന് എതിരെ പോരാടിയ ഇറോം ശർമ്മിളയ്ക്ക് പക്ഷേ ജനങ്ങളുടെ പിന്തുണ നേടാനായില്ല. മണിപ്പൂരിലെ തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഒഖ്രാൻ ഇവോബി സിങ്ങിന് എതിരെ മൽസരിച്ച ഇറോം ശർമ്മിള തോറ്റു. മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന നിലയ്ക്കാണ് ഇറോം ശർമ്മിളയെ വിലയിരുത്തിയിരുന്നത്. വോട്ടിങ് നിലയിൽ കോൺഗ്രസിന്റെ ഒഖ്രാറാൻ ഇവോബി സിങ്ങിന്റെ അടുത്ത് എത്താൻ പോലും ഇറോം ശർമ്മിളയ്ക്കായില്ല. 90 വോട്ടുകൾ മാത്രമാണ് ഇറോം ശർമ്മിളയക്ക് ഇവിടെ ലഭിച്ചത്.

എന്നാൽ പണവും മദ്യവും ഒഴുക്കിയാണ് കോൺഗ്രസ് തന്നെ തോൽപ്പിച്ചത് എന്ന് ഇറോം ശർമ്മിള ആരോപിച്ചു. ജനങ്ങൾ പ്രലോഭനങ്ങളിൽ അനായാസം വീഴുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അവർ പറഞ്ഞു. അതേസമയം. ചരിത്രത്തിലാദ്യമായി ബിജെപി മണിപ്പൂരിൽ അക്കൗണ്ടും തുറന്നു.

സായുധ സേനാ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുകയായിരുന്ന ഐതിഹാസികമായ നിരാഹാര സമരം അവസാനിപ്പിച്ചതിനു പിന്നാലെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി ഇറോം ശർമിള പ്രഖ്യാപനം നടത്തിയത്. പിആര്‍ജെഎ എന്ന പാർട്ടി പൂരീകരിക്കുകയും ചെയ്തു. അഫ്‌സ്പയെ മണിപ്പൂരില്‍ നിന്നും തുടച്ച് നീക്കുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്നും ശർമിള പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ