ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നിർണായകമാവുന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാനുളള വോട്ടെണ്ണൽ തുടങ്ങി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെണ്ണലാണ് ആരംഭിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലാകട്ടെ, പുറത്തുവന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളിലും ബിജെപി കുറഞ്ഞത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന നേട്ടമെങ്കിലും കരസ്ഥമാക്കിയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
നിലവിലെ നിയമസഭാ സീറ്റുകളുടെ എണ്ണം:
യുപി – 403, പഞ്ചാബ് – 117, മണിപ്പൂർ – 60, ഉത്തരാഖണ്ഡ് – 71, ഗോവ – 40
Live Updates:
5.35 pm:ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും രാഷ്ട്രീയ വിടുകയാണെന്നും ഇറോം ശർമിള
5.07 pm: ഉത്തർപ്രദേശിലെ ജനവിധി അംഗീകരിക്കുന്നതായി അഖിലേഷ് യാദവ്. കോൺഗ്രസ് സഖ്യം പാർട്ടിക്ക് ഗുണമേ ചെയ്തിട്ടുളളൂ. സഖ്യം തുടരും. ഇന്നു തന്നെ ഗവർണറെ കണ്ട് രാജി സമർപ്പിക്കുമെന്നും അഖിലേഷ്
Ho sakta hai logon ko Express Way na pasand aaya ho aur Bullet Train ke liye vote diya ho: Akhilesh Yadav #ElectionResults pic.twitter.com/h3uw5XFW4Q
— ANI UP (@ANINewsUP) March 11, 2017
5.05 pm: തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. പഞ്ചാബിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ജയിക്കുവരെ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.
4.25 pm: ബിജെപിക്കായി വോട്ടുചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹത്തിലും വിശ്വാസത്തിലും നന്ദിയുണ്ടെന്നും ജനങ്ങളുടെ വിശ്വാസം കാക്കുകയും ചെയ്യുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
I congratulate Narendra Modi and the BJP on their victory in Uttar Pradesh & Uttarakhand: Rahul Gandhi,Congress vice president (file pic) pic.twitter.com/pIK5E5vSLC
— ANI (@ANI_news) March 11, 2017
4.08 pm: തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാട്ടിയതിനാലാണെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്
3.55 pm: എല്ലാവരും നോട്ട് നിരോധനത്തെ കുറ്റപ്പെടുത്തി യുപിയില്‍ പ്രചരണം നടത്തി. എന്നാല്‍ യുപിയിലെ ജനങ്ങള്‍ പാറപോലെ മോദിക്ക് പിറകില്‍ ഉറച്ചുനിന്നു, യുപി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്നും അമിത് ഷാ
3.52 pm: സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യ കണ്ട ശക്തനായ നേതാവാണ് നരേന്ദ്ര മോദി: അമിത് ഷാ
3.45 pm: രാജ്യത്തെ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിലേക്ക് നയിക്കാന്‍ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിയുമെന്ന് അമിത് ഷാ
3.42 pm: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച ബിഎസ്പി നേതാവ് മായാവതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് അമിത് ഷാ
3.35 pm: സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും, ജന്‍ധന്‍ സ്കീമും പാര്‍ട്ടിക്ക് ഗുണം ചെയ്തെന്ന് അമിത് ഷാ. പാവങ്ങള്‍ക്ക് അനുകൂലമായ ബിജെപി നയങ്ങളുടെ വിജയമാണിത്. ജനങ്ങള്‍ സ്വീകരിച്ചത് സദ്ഭരണമാണ്. ബിജെപിയുടെ നിലപാടുകള്‍ രാഷ്ട്രീയത്തിലെ ജാതിയും, കുടുംബവാഴ്ച്ചയും തകര്‍ത്തതായി തെളിയിച്ച തെരഞ്ഞെടുപ്പ് ആണിതെന്നും അമിത് ഷാ.
3.33 pm: “ഈ വിജയം രാജ്യത്തെ ജനങ്ങളുടെ വിജയമാണ്, അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്, മോദിയുടെ വിജയമാണ്, മോദി സര്‍ക്കാരിന്റെ വിജയമാണ്”- അമിത് ഷാ
3.32 pm: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
3.30 pm: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ഉജ്ജ്വല വിജയത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ മാധ്യമങ്ങളെ കാണുന്നു
3.20 pm: രൂപ്നഗറില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഡോ. ദല്‍ജിത് ചീമ 25,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു
3.10 pm:
Outside #BJP office at Ashoka Road @IndianExpress pic.twitter.com/kPQCzfyWku
— Mallica Joshi (@mallicajoshi) March 11, 2017
3.03 pm: ഗോവയിൽ അങ്കം ഒപ്പത്തിനൊപ്പം. ബിജെപിയും കോൺഗ്രസും തമ്മിൽ ഇപ്പോഴും കനത്ത പോരാട്ടം.
2.56 pm: യുപിയിൽ 317 സീറ്റുമായി ബിജെപിയുടെ കുതിപ്പ്. 49 സീറ്റിലാണ് എസ്പി നിലവിൽ നേടിയിട്ടുളളത്.
2.49 pm: ഡൽഹി അശോക റോഡിലുളള ബിജെപി പാർട്ടി ഓഫീസിലേക്ക് അമിത് ഷാ എത്തി. പാർട്ടി ഓഫീസിന് പുറത്ത് ഉത്സവാന്തരീക്ഷം.
2.37 pm: മോദിയുടെ നയങ്ങൾക്കാണ് യുപിയിലെ ജനങ്ങൾ വോട്ട് നൽകിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
2.30 pm: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ വിജയിച്ച കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി കാപ്റ്റൻ അമരീന്ദർ സിങ്ങിനെ അഭിനന്ദിച്ചു.
2.25 pm: പഞ്ചാബിലെ 117 സീറ്റുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 35 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. 13 സീറ്റുകൾ എഎപി നേടിയപ്പോൾ 3 സീറ്റുകൾ മാത്രമാണ് ശിരോമണി അകാലിദളിന് നേടാനായത്. ബിജെപി-1, മറ്റുളളവർ-1 എന്നിങ്ങനെയാണ് നേടിയത്.
2.20 pm: മണിപ്പൂരിൽ 25 സീറ്റിന്റെ ലീഡുമായി ബിജെപി. തൊട്ടുപിന്നിൽ 24 സീറ്റുമായി കോൺഗ്രസുമുണ്ട്. പോരാട്ടം ഇവിടെ കനക്കുകയാണ്.
2.11 pm: ഗോവയിൽ ജനവിധി കോൺഗ്രസിന് അനുകൂലമാകുന്നു, 16 സീറ്റിലാണ് നിലവിൽ കോൺഗ്രസിന് മുൻതൂക്കം. 12 സീറ്റിന്റെ ലീഡുമായി ബിജെപി തൊട്ടുപിന്നിലുണ്ട്.
2.05 pm: ഉത്തർപ്രദേശിലെ വോട്ടെണ്ണലിൽ 403ൽ 314 സീറ്റിൽ ബിജെപി നേടി. കോൺഗ്രസ് – എസ്പി സഖ്യം 65 സീറ്റിലും ബിഎസ്പി 18, മറ്റുളളവർ ആറും സീറ്റുകൾ നേടിയിട്ടുണ്ട്.
2.00 pm: തന്നെ വിജയിപ്പിച്ച ജസ്വന്ത് നഗറിലെ ജനങ്ങൾക്ക് എസ്പി നേതാവ് ശിവ്പാൽ യാദവ് നന്ദി പറഞ്ഞു.
1.48 pm: മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ ബിജെപിക്ക് നേരിയ മുൻതൂക്കം.
1.40 pm: മുസ്ലിം ഭൂരിപക്ഷമുളള മണ്ഡലങ്ങളിലെ വോട്ട് ബിജെപിക്ക് പോയി. വോട്ടിങ്ങ് യന്ത്രത്തിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.
1.35 pm: പഞ്ചാബിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി അമരീന്ദർ സിങ് വിജയാഘോഷത്തിൽ.
1.25 pm: മണിപ്പൂരിൽ കോൺഗ്രസിന് മേൽക്കൈ. 25 സീറ്റിൽ കോൺഗ്രസിന് ഇവിടെ മുന്നിലാണ് ഇപ്പോൾ.
1.20 pm: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രാജി വയ്ക്കും.
1.10 pm: പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ യോഗം കൂടുമെന്നും പരിശോധിക്കുമെന്നും അകാലിദൾ നേതാവും മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ പറഞ്ഞു.
We will discuss the reasons in the core committee meeting & analyse each aspect of our performance in the elections: Prakash Singh Badal pic.twitter.com/jnSI6VEvn1
— ANI (@ANI_news) March 11, 2017
1.05 pm: മണിപ്പൂരിന്റെ സമരനായിക ഇറോം ശർമിള ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറഞ്ഞു. തൗബാൽ മണ്ഡലത്തിൽ മത്സരിച്ച ഇറോം തോറ്റിരുന്നു.
1.00 pm: മണിപ്പൂരിൽ 22 സീറ്റിൽ ബിജെപിയും 20 സീറ്റിൽ കോൺഗ്രസും മുന്നേറ്റം നടത്തി ഇഞ്ചോടിഞ്ച് മത്സരം.
12.55 pm: മണിപ്പൂരിൽ ബിജെപി മൂന്ന് സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും എൻപിഎഫ് 3, മറ്റുളളവർ രണ്ടും വിജയം ഉറപ്പിച്ചു. 22 സീറ്റിൽ ബിജെപിയും 20 സീറ്റിൽ കോൺഗ്രസും മുന്നേറ്റം നടത്തി മണിപ്പൂരിൽ ഇഞ്ചോടിഞ്ച് മത്സരം.
12.47 pm: യുപിയിൽ കോൺഗ്രസ്-എസ്പി സഖ്യം വികസനത്തിനായാണ് ഉണ്ടാക്കിയത്. പക്ഷേ ജനങ്ങൾ അത് സ്വീകരിച്ചില്ല. കോൺഗ്രസ് വിമുക്ത ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നവർ ഒന്നോർക്കണം. ഇന്ത്യയുടെ ആത്മാവിലുളളതാണ് കോൺഗ്രസ്, കോൺഗ്രസ് വക്താവ് റൺദീപ് സുർജേവാല പറഞ്ഞു.
12.44 pm: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ് വൈകിട്ട് അഞ്ചു മണിക്ക് മാധ്യമങ്ങളെ കാണും.
12.39 pm: കാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബിലെ പട്യാല നഗരത്തിൽ വിജയിച്ചു. 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അമരീന്ദർ ജയിച്ചത്.
12.35 pm: ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് നാല് മണിക്ക് എത്തുമെന്ന് അറിയിച്ചു. മോദി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
12.26 pm: പഞ്ചാബിലെ കോൺഗ്രസിന്റെ വിജയം ചണ്ഡീഗറിൽ പാർട്ടി പ്രവർത്തകർ ആഘോഷിച്ചു തുടങ്ങി.
12.23 pm:
SP ne UP mein samasyaaon ka pahaad khada kar rakha hai: Pankaj Singh, BJP on #uttarpradeshpolls2017 pic.twitter.com/zE2eB4VMJZ
— ANI UP (@ANINewsUP) March 11, 2017
12.13 pm: സമാജ്വാദി പാർട്ടിക്ക് യുപിയിൽ തിരിച്ചടി. എസ്പി കോൺഗ്രസ് സഖ്യത്തിന് 65 സീറ്റുകൾ മാത്രം. കഴിഞ്ഞ തവണ 224 സീറ്റാണ് എസ്പിക്ക് ഇവിടെ ഉണ്ടായിരുന്നത്.
12.05 pm: പത്ത് വർഷത്തിനു ശേഷം പഞ്ചാബ് കോൺഗ്രസ് തിരിച്ചുപിടിക്കുന്നു. ഇത് കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപാണ്. ഇതൊരു തുടക്കമാണ്, ഇവിടെ നിന്നും കോൺഗ്രസ് പടരുമെന്ന് നവ്ജോത് സിങ് സിദ്ദു.
12.00 pm: യുപിയിൽ ബിജെപിക്ക് നിലവിൽ 312 സീറ്റിൽ ലീഡ്, എസ്പി 61, ബിഎസ്പി 21.

11.59 am: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാർ ഗ്രാമീൺ മണ്ഡലത്തിൽ തോറ്റു. ലാംബിയിൽ കാപ്റ്റൻ അമരീന്ദർ സിങ് തോറ്റു.
11.50 am: മുൻ മണിപ്പൂർ ഡിജിപി യുമ്നാം ജോയ്കുമാർ സിങ് ഉറിപോക് മണ്ഡലത്തിൽ വിജയിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയാണ് അദ്ദേഹം.
11.46 am: പഞ്ചാബിലെ ലാംബിയിൽ 20,000 സീറ്റിന്റെ ലീഡിൽ പ്രകാശ് സിങ് ബാദൽ മുന്നേറുന്നു. ജലാലാബാദിൽ ഭഗ്വന്ത് മൻ പിന്നിലാണ്. സുഖ്ബീർ സിങ്ങ് ലീഡ് നിലനിർത്തുന്നു.
11.43 am: യുപിയിലെ ഉന്നാവോയിൽ ആറ് സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു.
11.41 am: രാജ്യം പ്രധാനമന്ത്രി മോദിക്ക് ഒപ്പം നിൽക്കുന്ന ദിവസമാണ് ഇന്ന്. അതാണ് യുപിയിലെയും ഉത്തരാഖണ്ഡിലേയും വിജയം കാണിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
Today nation is standing with PM Modi. This is the victory of people of UP and Uttarakhand: Union Minister Piyush Goyal #ElectionResults pic.twitter.com/1cNLgEgfIO
— ANI (@ANI_news) March 11, 2017
11.39 am: പഞ്ചാബിൽ ശിരോമണി അകാലിദൾ നേതാവും മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ ലീഡ് നിലനിർത്തുന്നു.
11.36 am: അഖിലേഷ് സിങ്ങിന്റെ മകൾ കോൺഗ്രസ് സ്ഥാനാർഥി അദിഥി സിങ് യുപിയിലെ റായ് ബറേലിൽ മുന്നേറ്റം നടത്തുന്നു.
11.32 am: പകുതിയിലധികം സീറ്റുകൾ ഉത്തരാഖണ്ഡിൽ നേടിയ ബിജെപി കോൺഗ്രസിന് വൻ പ്രഹരമായി.
11.29 am: പഞ്ചാബിൽ കോൺഗ്രസിന് മികച്ച ജയം. 71 സീറ്റുകൾ കോൺഗ്രസ് നേടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കിഴക്കൻ അമൃത്സറിൽ നവ്ജോത് സിങ് സിദ്ദുവിന് മികച്ച ലീഡ്.
11.25 am: ഗോവയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം.
11.20 am: ഭരണ കക്ഷിയായ കോൺഗ്രസിനെ പിന്നിലാക്കി മണിപ്പൂരിൽ ബിജെപി മുന്നേറ്റം.
11.13 am: കോൺഗ്രസിന്റെ കൈകൾ പാപങ്ങൾ മൂലം കറുത്തുപോയി. അത് ഇനിയൊരിക്കലും ജനങ്ങൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജ്യവർദ്ധൻ സിങ് റാത്തോർ പറഞ്ഞു.
11.09 am: ഗോവയിൽ ഫോർവേർഡ് പാർട്ടിയുടെ വിജയ് സർദേശായ് ഫട്ടോർഡ മണ്ഡലത്തിൽ വിജയിച്ചു. ബിജെപിയുടെ ദാമു നായികിനെയാണ് വിജയ് തോൽപിച്ചത്.
11.05 am: ഉത്തരാഖണ്ഡിൽ ബിജെപി 55 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 13 സ്ഥലത്തും.
11.03 am: ആം ആദ്മിയുടെ ഗോവ മുഖ്യമന്ത്രി സ്ഥാനാർഥി എൽവിസ് ഗോമസ് കൺകോളിം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത്.
AAP CM candidate for Goa Elvis Gomes currently at third position in Cuncolim, Congress first, Independent second. #ElectionResults pic.twitter.com/KndXlzxN0N
— ANI (@ANI_news) March 11, 2017
11.00 am: മണിപ്പൂരിലെ വോട്ടെണ്ണൽ കേന്ദ്രം.

10.58 am: മണിപ്പൂരിൽ കോൺഗ്രസ് 11 ഇടത്ത് മുന്നിട്ട് നിൽക്കുന്നു. ഒരു മണ്ഡലത്തിൽ വിജയിച്ചു. ബിജെപി 13 സ്ഥലത്ത് മുന്നിട്ട് നിൽക്കുന്നു. വിജയം ഉറപ്പിച്ചത് 1 സീറ്റിൽ. എൽഡിഎഫ് രണ്ട് സീറ്റിൽ മുന്നിട്ട് നിൽക്കുന്നു.
10.55 am: ഗോവയിൽ കോൺഗ്രസ് മുന്നിൽ. ബിജെപി തൊട്ടുപിന്നിൽ.
10.50 am: ഉത്തരാഖണ്ഡിൽ കോൺഗ്രസിന് ദയനീയ തോൽവി.
10.47 am: പഞ്ചാബിലെ ജലാലാബാദിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ വിജയിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദൾ 28 സീറ്റിൽ മുന്നിലുണ്ട്. കോൺഗ്രസ് 66 ലും ആംആദ്മി പാർട്ടി 21 സീറ്റിലും മുന്നേറ്റം തുടരുന്നു.
10.45 am: ഉത്തരാഖണ്ഡിൽ ബിജെപി 50 സീറ്റിൽ മുന്നേറുന്നു. കോൺഗ്രസ് 10 സീറ്റിലും മറ്റുള്ളവർ നാല് സീറ്റിലുമാണ് മുന്നിലുള്ളത്.
10.40 am: ഉത്തർപ്രദേശിലെ ഏറ്റവും പുതിയ കണക്കുകൾ ഇങ്ങിനെ. ബിജെപി 305, സമാജ്വാദി പാർട്ടി 69, ബിഎസ്പി 19, മറ്റുള്ളവർ 10.
10.35 am: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ സമാജ്വാദി പാർട്ടിയുടെ ഗായത്രി പ്രജാപതി 5000 വോട്ടുകൾക്ക് പുറകിൽ. ഷാംലി നിയോജക മണ്ഡലത്തിൽ 10000 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്.
10.33 am: യുപിയിൽ ആകെയുളള 403 സീറ്റിൽ ബിജെപി 301 സീറ്റ് പിടിച്ചു.
10.31 am: മണിപ്പൂരിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു.
10.27 am: ഗോവയിൽ അൽഡോണ, കലങ്കട്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ടാം സ്ഥാനത്ത്.
10.25 am:
SAD’s Bikram Singh Majithia leading from Majitha by 6549 votes #ElectionResults pic.twitter.com/nTiiN92wcf
— ANI (@ANI_news) March 11, 2017
10.20 am: യുപിയിൽ ജനങ്ങൾ വികസനത്തിനായാണ് വോട്ട് നൽകിയതെന്നും എസ്പി-കോൺഗ്രസ് സഖ്യത്തിനെതിരെ ജനം പ്രതികരിച്ചതാണെന്നും ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞു.
10.17 am: പഞ്ചാബിൽ കോൺഗ്രസ് 65 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. എസ്എഡി-ബിജെപി 28, എഎപി 20, മറ്റുളളവർ 3.
10.13 am: യുപിയിൽ ബിജെപി 300 സീറ്റിലേക്ക് അടുക്കുന്നു. 289 സീറ്റുകളാണ് ഇപ്പോൾ ബിജെപി നേടിയത്.
10.10 am: പഞ്ചാബിലും ഗോവയിലും ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി.
10.08 am: മണിപ്പൂരിലെ തൗബാൽ മണ്ഡലത്തിൽ ഇറോം ശർമിള മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തോറ്റു.
10.04 am: യുപിയിൽ ബിജെപി 278 സീറ്റിൽ ലീഡ് ചെയ്യുന്നു. എസ്പി 79, ബിഎസ്പി 28. യുപി തൂത്തുവാരി ബിജെപി ഭരണത്തിലേക്ക്.
10.02 am: ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ പ്രീതം സിങ് ലീഡ് ചെയ്യുന്നു. ചക്രത മണ്ഡലത്തിൽ ബിജെപിയുടെ മധു ചൗഹാൻ 3634 വോട്ടിന് പിന്നിൽ.
10.00 am: പഞ്ചാബിൽ കേവല ഭൂരിപക്ഷം തികച്ച് കോൺഗ്രസ് അധികാരത്തിലേക്ക്.
9.57 am: പഞ്ചാബിൽ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദൽ 2000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
9.53 am: ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. ബിജെപി സ്ഥാനാർഥിയായിരുന്നു.
9.52 am: മണിപ്പൂരിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു.
9.51 am: പഞ്ചാബിൽ അകാലിദൾ സഖ്യം രണ്ടാമത്, എഎപി മൂന്നാമത്.
9.50 am: മണിപ്പൂരിൽ മുഖ്യമന്ത്രി ഇബോബി സിങ് 5276 വോട്ടിന് ലീഡ് ചെയ്യുന്നു.
9.49 am: പഞ്ചാബിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു.
9.47 am: പഞ്ചാബിൽ കാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്താൻ സാധ്യത.
9.45 am: ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ലീഡ് ചെയ്യുന്നു. മണിപ്പൂരിൽ മുഖ്യമന്ത്രി ഇബോബി സിങ് സർക്കാർ അധികാരം നിലനിർത്താൻ സാധ്യത.
9.44 am: പഞ്ചാബിൽ കോൺഗ്രസ് 57 സീറ്റിന് ലീഡ് ചെയ്യുന്നു. എഎപിക്ക് 21 സീറ്റ്.
9.42 am: ഗോവയിലും മണിപ്പൂരിലും കോൺഗ്രസ്-ബിജെപി പോരാട്ടം.
9.39 am: കോൺഗ്രസ് പഞ്ചാബിൽ കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു.
9.36 am: യുപിയിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്.
9.35 am:
#UttarPradeshElection2017 Shivpal Yadav leading from Jaswant Nagar seat. #ElectionResults pic.twitter.com/p5sn1lyJj2
— ANI UP (@ANINewsUP) March 11, 2017
9.34 am: മണിപ്പൂരിലും ബിജെപി മുന്നേറ്റം നടത്തുന്നു.
9.33 am: ഉത്തരാഖണ്ഡിലും ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു.
9.32 am: പഞ്ചാബിൽ വ്യക്തമായ കോൺഗ്രസ് മുന്നേറ്റം. എഎപി രണ്ടാമത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് തിരിച്ചടി.
9.30 am: ഗോവയിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു.
9.25 am: ഉത്തരാഖണ്ഡിൽ ബിജെപി 44 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 12, ബിഎസ്പി 1.
9.22 am: പഞ്ചാബിൽ കോൺഗ്രസ് 41 സീറ്റിൽ ലീഡ് നേടിയപ്പോൾ എഎപി 18, എസ്എഡി സഖ്യം 14 ആണ് നേടിയത്.
9.21 am: യുപിയിൽ ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു.
9.17 am: ഗോവയിലെ മാൻഡ്രേം മണ്ഡലത്തിൽ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർശേഖർ 2226 വോട്ടുകൾക്ക് പിന്നിൽ.
9.15 am: എസ്പി പ്രവർത്തകർ യുപിയിലെ പാർട്ടി ഓഫീസിന് അടുത്തുളള ക്ഷേത്രത്തിൽ പാർട്ടിയുടെ വിജയത്തിനായി പ്രാർഥന നടത്തുന്നു.
9.13 am: ഉത്തരാഖണ്ഡിൽ ബിജെപിയുടെ ലീഡ് കേവല ഭൂരിപക്ഷത്തിലേക്ക്.
9.10 am: യുപിയിൽ ബിജെപി 143 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുന്നു. എസ്പി 33, ബിഎസ്പി 26.
9.07 am: പഞ്ചാബിലെ പട്യാലയിൽ കോൺഗ്രസിന്റെ അമരീന്ദർ സിങ് മുന്നിലെത്തി.
9.06 am: യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് പിന്നിൽ.
9.05 am: ഗോവയിൽ കോൺഗ്രസിന്റെ ദയാനന്ദ് സോപ്തെയും പ്രതാപ് സിങ് റാണെയും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർശേഖർ പിന്നിൽ.
9.02 am: മണിപ്പൂരിൽ കോൺഗ്രസ് അഞ്ച് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
9.01 am: ഗോവയിൽ കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെ ലീഡ് ചെയ്യുന്നു. 1700 വോട്ടുകൾക്കാണ് നിലവിൽ ലീഡ്.
9.00 am: ഉത്തരാഖണ്ഡിൽ ബിജെപി 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 30 സീറ്റുകൾ ലഭിക്കുന്ന പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകും ഇവിടെ.
8.59 am: ഉത്തരാഖണ്ഡിൽ ബിജെപി കോൺഗ്രസിനെക്കാളും ഇരട്ടിയോളം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
8.58 am: അമേഠിയിൽ എസ്പിയുടെ ഗായത്രി പ്രജാപതി ചെറിയ ലീഡ് നിലനിർത്തുന്നു.
8.57 am: പഞ്ചാബിലെ ലാംബിയിൽ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ 5434 വോട്ടിന് മുന്നിൽ.
8.56 am: യുപിയിൽ ബിജെപി 100 സീറ്റിന് മുകളിലെത്തി.
8.55 am: യുപിയിൽ മുലായം സിങ്ങിന്റെ മരുമകൾ അപർണാ യാദവ് പിന്നിൽ.
#UttarPradeshElection2017 Mulayam Singh Yadav’s daughter-in-law Aparna Yadav trailing from Lucknow Cantt seat #ElectionResults pic.twitter.com/Sn8A3s7qfM
— ANI UP (@ANINewsUP) March 11, 2017
8.54 am: ബിജെപി യുപിയിൽ 90 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
8.50 am: എസ്പി സഖ്യത്തെക്കാളും മൂന്നിരട്ടി സീറ്റുകളിൽ യുപിയിൽ ബിജെപി മുന്നേറ്റം.
8.49 am: പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി അമരീന്ദർ സിങ് ലാംബി, പട്യാല എന്നീ രണ്ട് മണ്ഡലങ്ങളിലും പിന്നിൽ.
8.47 am: യുപിയിൽ ബിജെപി വ്യക്തമായ മുന്നേറ്റം.
8.45 am: ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഒരു സീറ്റിലും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു.
8.44 am: ഗോവയിൽ ആദ്യ ലീഡ് കോൺഗ്രസിന്.
8.41 am: യുപിയിലെ അമേഠിയിൽ ബിജെപി മുന്നിൽ
8.40 am: ഉത്തരാഖണ്ഡിലെ വോട്ടെണ്ണൽ നടക്കുന്ന സ്ഥലം.
8.37 am: മണിപ്പൂരിൽ പഞ്ചാബ്, കോൺഗ്രസ്, എഎപി എന്നിവർ ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു.
8.35 am: സമാജ്വാദി പാർട്ടിയുടെ ശിവ്പാൽ യാദവ് തങ്ങളുടെ വലിയ വിജയമായിരിക്കും ഇതെന്ന് പ്രതികരിച്ചു.
8.34 am: പഞ്ചാബിൽ കോൺഗ്രസ് മുന്നേറ്റം.
8.33 am: യുപിയിൽ ബിജെപി 17, എസ്പി 9, ബിഎസ്പി 2 മറ്റുളളവർ 2 എന്ന നിലയിലാണ് ലീഡ്.
8. 30 am: മണിപ്പൂരിൽ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെ മത്സരിക്കുന്ന ഇറോം ശർമിള പിന്നിലാകുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട്.
8.29 am: ആദ്യ ഫല സൂചനകളിൽ പഞ്ചാബിലും മണിപ്പൂരിലും കോൺഗ്രസ് മുന്നിൽ.
8.25 am: യുപിയിൽ ബിജെപി 10 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. എസ്പി സഖ്യം ആറ് സ്ഥലത്ത്, ബിഎസ്പി 1 മറ്റുളളവർ 2.
8.22 am: മഴയെ അവഗണിച്ച് മണിപ്പൂരിൽ വോട്ടെണ്ണൽ നടക്കുന്നു. 60 അംഗ നിയമസഭയിൽ ആരാകും ശക്തി അറിയിക്കുകയെന്ന് മണിക്കൂറുകൾക്കകം അറിയാം.
8.20 am: യുപിയിൽ ആദ്യ വിവരങ്ങൾ ലഭിക്കുമ്പോൾ ബിജെപി മുന്നിൽ.
8.17 am: ആദ്യ ലീഡുകൾ അറിയുമ്പോൾ യുപിയിൽ എസ്പി, ബിഎസ്പി, ബിജെപി എന്നിവർക്ക് ഓരോ സീറ്റ് വീതം.
8. 15 am: അഞ്ചു സംസ്ഥാനങ്ങളിലെയും ലീഡിനായി കാത്തിരിക്കുന്നു.
8.13 am: ഒന്നാം റൗണ്ട് എണ്ണി തുടങ്ങുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
8.10 am: ഗോവയെക്കാളും പഞ്ചാബിലാണ് ആം ആദ്മി പാർട്ടിക്ക് പരീക്ഷണം നേരിടേണ്ടി വരിക. പഞ്ചാബിൽ ജയിച്ചാൽ ആം ആദ്മിയുടെ വലിയ നേട്ടമായിരിക്കും അത്.
8.05 am: ഉത്തരാഖണ്ഡിലും മണിപ്പൂരിലും ശക്തമായ മഴയെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു. ഉടൻ തുടങ്ങുമെന്ന് സൂചന.
8:00 am : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു.