scorecardresearch

Assembly Elections Results 2023: ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് സഖ്യത്തിലും അടിപതറി സിപിഎം

Tripura, Meghalaya, Nagaland Election Result 2023: ബിജെപിക്ക് അനുകൂലമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍

Tripura, Meghalaya, Nagaland Election Result 2023: ബിജെപിക്ക് അനുകൂലമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍

author-image
WebDesk
New Update
UDF loses power in Kottayam municipality, Kottayam municipality UDF, Kottayam municipality LDF, Kottyam municipality BJP, no-confidence motion passed in Kottayamm municipality, Kottyam municipality LDF BJP, no-confidence motion passed against kottyam municipal chairperson, LDF no-confidence motion passed in kottayam municipality, Bincy Sebastian chairperson Kottayam municipality, Erattupetta municipality, Erattupetta municipality LDF SDPI, kerala news, latest news, indian express malayalam, ie malayalam

Election Result 2023- Tripura, Meghalaya, Nagaland Live Updates

Assembly Election 2023 Results: ത്രിപുരയിലും നാഗാലാൻഡിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. ഭരണവിരുദ്ധത ചൂണ്ടിക്കാട്ടി ബിജെപിയെ നേരിടാൻ കൈകോർത്ത കോൺഗ്രസ്-സിപിഎം സഖ്യം കനത്ത തിരിച്ചടിയാണ് നേരിട്ടത്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി– ബിജെപി സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപതിൽ 40 സീറ്റുകളിൽ സഖ്യം മുന്നിലാണ്.

Advertisment

മേഘാലയിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. നിലവില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ മേഘാലയയില്‍ സാധിച്ചിട്ടില്ല. ബിജെപി മൂന്ന് സീറ്റിലാണ് മേഘാലയയില്‍ ലീഡ് ചെയ്യുന്നത്.

ത്രിപുര (60/60)

ബിജെപി സഖ്യം: 34
സിപിഎം സഖ്യം: 14
ടിഎംപി: 12
ടിഎംസി: 00

നാഗാലാന്‍ഡ് (60/60)

എൻഡിപിപി - ബിജെപി സഖ്യം: 38
എന്‍പിഎഫ്: 01
കോണ്‍ഗ്രസ്: 00
മറ്റുള്ളവര്‍: 21

മേഘാലയ (59/60)

എന്‍പിപി: 26
ബിജെപി: 03
ടിഎംസി: 05
യുഡിപി: 10
കോണ്‍ഗ്രസ്: 05
മറ്റുള്ളവര്‍: 10

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മേഘാലയിലും നാഗാലാന്‍ഡിലും 60 സീറ്റുകള്‍ വീതമാണുള്ളത്, 352 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലായി 259 സ്ഥാനാര്‍ഥികളാണ് വോട്ടുതേടിയത്.

Advertisment

ബിജെപിക്ക് അനുകൂലമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. നാഗലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് ഒപ്പം ചേര്‍ന്ന് മത്സരിക്കുന്ന ബിജെപി ഭരണത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

നാഗാലാന്‍ഡില്‍ നില വീണ്ടും മെച്ചപ്പെടുത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് പ്രവചനം. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലും ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ച കോണ്‍ഗ്രസിന് അടിതെറ്റുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മേഘാലയിലായിരിക്കും കടുത്ത മത്സരം നടന്നതെന്നാണ് പ്രവചനം. ഭരണകക്ഷിയായ എന്‍പിപിക്ക് 20 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷിയായ ബിജെപിക്ക് രണ്ടില്‍ നിന്ന് സീറ്റ് നില ആറിലേക്ക് എത്തിക്കാനും കഴിഞ്ഞേക്കും.

ത്രിപുരയില്‍ 60 അംഗ നിയമസയില്‍ 32 സീറ്റുകള്‍ ബിജെപി നേടിയേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതുതായി രൂപം കൊണ്ട കോണ്‍ഗ്രസ്-ഇടത് സഖ്യം 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും പ്രവചനമുണ്ട്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യത്തിന് അനായാസ ജയം നേടാനായേക്കും.

Follow the Assembly Election Results 2023 Live today as they unfold

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

Meghalaya Bjp Congress Tripura Nagaland

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: