ന്യൂഡൽഹി: രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കുന്നത്. കോൺഗ്രസിനും ബിജെപിക്കും ഒരേപോലെ പ്രാധാന്യമേറിയതാണ് ഈ തിരഞ്ഞെടുപ്പ്.

Assembly Election Result 2018 Live: ‘വിജയവും പരാജയവും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്’; പ്രധാനമന്ത്രി

വിശാല പ്രതിപക്ഷ സഖ്യത്തിന് കരുത്തേകാൻ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിക്ക് അധികാരം പിടിച്ചേ മതിയാകൂ. രാജസ്ഥാനിൽ അവർ ശക്തമായ മുന്നേറ്റമാണ് ഇപ്പോൾ കാഴ്ചവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മധ്യപ്രദേശിലും മികച്ച പ്രകടനം പാർട്ടി കാഴ്ചവയ്ക്കുന്നുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിക്കാനായി കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വീടിന് മുന്നിൽ പ്രത്യേക പ്രാർത്ഥനയും പൂജയും നടത്തുകയാണ്. നേതാക്കളുടെയെല്ലാം ചിത്രങ്ങൾ നിരത്തിവച്ചാണ് സ്ത്രീകളടക്കമുളളവർ പ്രാർത്ഥന നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook