/indian-express-malayalam/media/media_files/uploads/2018/07/assam-Muslim-Immigrants-680x365-1.jpg)
ദിസ്‌പൂർ: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്തായി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ 40 ലക്ഷത്തിലധികം പേരെയാണ് പുറത്താക്കിയിരുന്നത്. 3.3 കോടി അപേക്ഷകളിൽ 3,11,21,004 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസമിൽ ശക്തമായ സുരക്ഷയാണ് പട്ടിക പ്രസിദ്ധീകിരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ 41 ലക്ഷത്തിലധികം ആളുകൾ പട്ടികയ്ക്ക് പുറത്തായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ദേശിയ പൗരത്വ രജിസ്റ്റർ ഉൾപ്പെടാത്തവർക്ക് അപ്പീലുമായി ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് അസം മുഖ്യമന്ത്രി സബർനന്ദ സോനോവാൾ പറഞ്ഞു.
Also Read:കേരളം പ്രിയപ്പെട്ട ഇടമെന്ന് മോദി; പ്രളയകാലത്തെ അവഗണന ചൂണ്ടിക്കാണിച്ച് രാഹുല്‍
"പട്ടികയിൽ ഉൾപ്പെടാത്തവർക്ക് എല്ലാ സുരക്ഷയും അസം സർക്കാർ ഉറപ്പ് വരുത്തും. ഇവർക്ക് പട്ടിക പ്രസിദ്ധീകരിച്ച് 60 മുതൽ 120 ദിവസം വരെ അപ്പീലുമായി ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. ഇവർക്കെതിരെ ഒരു തരത്തിലുള്ള ഉപദ്രവങ്ങളും ഉണ്ടാകില്ലെന്ന് അസം സർക്കാർ ഉറപ്പ് വരുത്തും," മുഖ്യമന്ത്രി പറഞ്ഞു.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയിൽപെതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 2018 ജൂലൈ 30- ന് ആദ്യ കരട് പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ നിന്ന് നിരവധി പേരാണ് പുറത്തായത്. പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് അസമിൽ അരങ്ങേറിയത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us