ഗുവഹാത്തി: അസമിലെ ദിബ്രു സൈഖോവ ദേശീയ പാര്‍ക്കിലെ ഓയിന്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണക്കിണറില്‍ തീപിടിത്തം. കിണറില്‍ നിന്നും പ്രകൃതി വാതകച്ചോര്‍ച്ച ആരംഭിച്ച് 14-ാം ദിവസമായ ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്.

എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്ന് കമ്പനി വക്താവ് ത്രിദീവ് ഹസാരിക പറഞ്ഞു. തീപിടിത്തം അപ്രതീക്ഷിതമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

assam oil well fire

കിണറിന് സമീപം ശുചീകരണം നടക്കുമ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് ഓയില്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. തീ വ്യാപിക്കുന്നത് തടയാന്‍ അഗ്നിശമന സേനാംഗങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഒരു സേനാംഗത്തിന് പരിക്കേറ്റു.

Read Also: നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നു: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

മെയ് 27 മുതലാണ് തിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ 5 കിണറ്റില്‍ നിന്നും പൊട്ടിത്തെറിയെ തുടര്‍ന്ന് വാതകം ചോര്‍ന്നു തുടങ്ങിയത്. കിണറില്‍ ജോലികള്‍ നടക്കവേയാണ് സംഭവം.

assam oil well fire

ഇതേതുടര്‍ന്ന്, മൂവായിരത്തോളം ആളുകളെ ബാഗ്ജനില്‍ നിന്നും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. ഒരു പറക്കും അണ്ണാനും തൊട്ടടുത്ത തണ്ണീര്‍ത്തടമായ മഗുരി-മൊട്ടപങിലെ ഒരു ഡോള്‍ഫിനും പലതരം മീനുകളും ചത്തു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ എണ്ണ പടര്‍ന്നു.

Read Also: പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

വലിയ തീപിടിത്തമാണെങ്കിലും കിണറിന്റെ പ്ലിന്ത് ഏര്യയിലല്ലെന്ന് ജില്ലാ കളക്ടര്‍ ഭാസ്‌കര്‍ പെഗു പറഞ്ഞു. കിണറിന് ചുറ്റിലുമുള്ള ജലാശയത്തിലേക്ക് തീ പടര്‍ന്നിട്ടില്ലെന്നും 24 മണിക്കൂറിനുള്ളില്‍ നിയന്ത്രിക്കാന്‍ ആകുമെന്ന് സിങ്കപ്പൂരില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സമീപത്തെ വീടുകള്‍ക്ക് തീപിടിച്ചുവെന്ന് പ്രദേശ വാസികള്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ നിഷേധിച്ചു.

 

Read in English: Assam: Well catches fire on fourteenth day of gas leak

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook