Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

രാജ്യത്തെ തേയില വ്യവസായത്തെ അപകീർത്തിപ്പെടുത്താൻ ആഗോള ‘ഗൂഢാലോചന’; ആരെയും വെറുതെ വിടില്ല: പ്രധാനമന്ത്രി

ഇന്ത്യയുടെ പാനീയ വ്യവസായത്തിന്റെ ആഗോള പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഒരു ‘ഗൂഢാലോചന’ നടക്കുന്നുവെന്ന് അവകാശപ്പെട്ട മോദി അസം ചായയുടെ ഗുണങ്ങളെ തന്നേക്കാൾ അധികം ആരും അംഗീകരിക്കില്ലെന്നും പറഞ്ഞു

parliamentary all party meet, pm modi, modi on farmers, farmers protest, centre proposal to farmers, farm bills, union budget all party meet, indian express, കാർഷിക നിയമം, കർഷക സമരം, പ്രധാനമന്ത്രി, നരേന്ദ്രമോദി, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

ഗുവാഹത്തി: രാജ്യത്തെ തേയില വ്യവസായത്തെ അപകീർത്തിപ്പെടുത്താൻ ആഗോള ‘ഗൂഢാലോചന’ നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം സന്ദർശനത്തിനിടെ ഒരു പൊതു ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പ്രാദേശിക ഭാഷയിൽ തന്നെ പഠനം ലഭ്യമാകുന്ന മെഡിക്കൽ കോളേജുകളും, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഗൂഢാലോചന’ എന്ന വാക്ക് സ്വീഡിഷ് കൗമാര പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് പങ്കിട്ട ഒരു ‘ടൂൾകിറ്റിനെ’ ലക്ഷ്യം വയ്ക്കുന്നതാണ്. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിനെതിരായ തിരിച്ചടികളുടെ ഭാഗമായി ഇന്ത്യയുടെ ‘യോഗ ചായ’ പ്രതിച്ഛായ തകർക്കണമെന്ന് ടൂൾകിറ്റിൽ പറഞ്ഞുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

കർഷക ബില്ലുകൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രേറ്റയും പോപ്പ് താരം റിഹാനയും അടക്കമുള്ള ചില ആഗോള സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്തതിനെതിരെ വിദേശകാര്യ മന്ത്രാലയം വിമർശനമുന്നയിച്ചിരുന്നു.

Read More: ‘എല്ലായിടത്തും അവർ ഞങ്ങളെ പിന്തുടരുന്നു’; കർഷക പ്രക്ഷോഭം വൻ തിരിച്ചടിയായി ബിജെപി

രണ്ട് മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും തറക്കല്ലിട്ട ശേഷം അസമിലെ സോണിത്പൂർ ജില്ലയിലെ ധെകിയജുലിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജ്യത്തെ ചായ വ്യവസായത്തെ തകർക്കാൻ തകർക്കാൻ ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്. സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും നിർമ്മിക്കാനുള്ള ‘അസ്സം മാല’ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വർഷങ്ങളോളം അസമിൽ ആകെ ആറ് മെഡിക്കൽ കോളേജുകൾ മാത്രമാണുണ്ടായിരുന്നതെന്നും എന്നാൽ “കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ആറ് മെഡിക്കൽ കോളേജുകൾ കൂടി സംസ്ഥാനത്തിന് ലഭിച്ചു എന്നും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പാനീയ വ്യവസായത്തിന്റെ ആഗോള പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ഒരു ‘ഗൂഢാലോചന’ നടക്കുന്നുവെന്ന് അവകാശപ്പെട്ട മോദി അസം ചായയുടെ ഗുണങ്ങളെ തന്നേക്കാൾ അധികം ആരും അംഗീകരിക്കില്ലെന്നും പറഞ്ഞു. അസമിലെ തേയിലത്തോട്ട തൊഴിലാളികളുടെ ക്ഷേമം സംസ്ഥാനത്തിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്ന് താൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് അസം.

Read More: അർധരാത്രി സുപ്രീം കോടതി ജഡ്ജിയുടെ വിളിയെത്തി; മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി

“രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന അസം ചായയെപ്പോലും വെറുതെ വിടാത്ത തരത്തിൽ വളർന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള അസം ചായയുടെ പ്രതിഛായ അപകീർത്തിപ്പെടുമെന്ന് ഗൂഢാലോചനക്കാർ പറയുന്നു. തേയില വ്യവസായത്തിലൂടെയുള്ള ലോകവുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാൻ ആഗ്രഹിക്കുന്ന ചില വിദേശ കരങ്ങളുണ്ടെന്ന് വെളിച്ചത്തു വന്ന ചില രേഖകൾ വെളിപ്പെടുത്തുകയാണ്, ”പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തിന്റെ പ്രതിച്ഛായയ്‌ക്കെതിരായ അത്തരം ആക്രമണങ്ങളെ അംഗീകരിക്കുമോ? ആക്രമണകാരികളെ നിങ്ങൾ ബഹിഷ്കരിക്കുമോ? ആക്രമണകാരികളെ പ്രശംസിക്കുന്നവരോടൊപ്പം നിങ്ങൾ നിൽക്കുമോ? ” മോദി ജനക്കൂട്ടത്തോട് ചോദിച്ചു.

രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ഇത്തരം ഗൂഢാലോചനകൾ ഒരിക്കലും വിജയിക്കില്ലെന്നും ഗൂഢാലോചനക്കാരിൽ നിന്നും അവരെ സഹായിക്കുന്നവരിൽ നിന്നും ആളുകൾ ഉത്തരം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ തേയിലത്തൊഴിലാളികൾ ഈ പോരാട്ടത്തിൽ വിജയിക്കും. നമ്മുടെ തേയിലത്തോട്ടത്തൊഴിലാളികളുടെ കഠിനാധ്വാനത്തിനൊപ്പം ഗൂഢാലോചനക്കാരുടെ ശക്തി എത്തില്ല എന്നതിനാൽ നമ്മുടെ തേയില വ്യവസായത്തിനെതിരായ ഇത്തരം ആക്രമണങ്ങൾ പരാജയപ്പെടും, ”പ്രധാനമന്ത്രി പറഞ്ഞു.

Read More: 18 മാസത്തെ നിരോധനത്തിന് ശേഷം ജമ്മു കശ്മീരിൽ എല്ലായിടത്തും 4ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു

ആസാമിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന തേയില തൊഴിലാളി സമൂഹം സാമ്പത്തിക പിന്നോക്കാവസ്ഥയും, മോശം ആരോഗ്യസ്ഥിതിയും, കുറഞ്ഞ സാക്ഷരതാ നിരക്കും അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. മുൻ കോൺഗ്രസ് ശക്തികേന്ദ്രമായ അസമിൽ ആധിപത്യം നേടിയതിന് ശേഷം ബിജെപി ഈ സമൂഹത്തിൽ ശക്തമായ തരത്തിൽ വോട്ടർമാരുടെ അടിത്തറ വളർത്തിയിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ അസമിലെയും പശ്ചിമ ബംഗാളിലെയും തേയിലത്തൊഴിലാളികൾക്കായി 1,000 കോടി രൂപയുടെ ക്ഷേമ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

വടക്കുകിഴക്കൻ മേഖലകൾ അതിക്രമങ്ങൾ, ദാരിദ്ര്യം, സമ്മർദ്ദങ്ങൾ, വിവേചനം, പക്ഷപാതം, സംഘർഷം എന്നിവ ഉപേക്ഷിച്ചതായും ഇപ്പോൾ വികസന പാതയിലേക്ക് മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളെ പ്രദേശത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് അദ്ദേഹം മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി.

റിപ്പോർട്ട്: അഭിഷേക് സാഹ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assam prime minister alleges plot defame indias tea industry says none will spared

Next Story
‘എല്ലായിടത്തും അവർ ഞങ്ങളെ പിന്തുടരുന്നു’; കർഷക പ്രക്ഷോഭം വൻ തിരിച്ചടിയായി ബിജെപിFarmers protest, കർഷക പ്രക്ഷോഭം, Farm protest BJP Punjab, ബിജെപി, Punjab polls, Punjab BJP, Punjab political parties, BJP Punjab farmers protest, farm protest news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com