/indian-express-malayalam/media/media_files/uploads/2018/11/nrc-assam.jpg)
ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ പേരു ചേർക്കാനുള്ള കാലാവധി ഡിസംബർ 15വരെ സുപ്രീം കോടതി നീട്ടി. ഇത് കൂടാതെ പൗരത്വം തെളിയിക്കുന്നതിന് പുതിയതായി അഞ്ച് രേഖകൾ കൂടി സമർപ്പിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഈ രേഖകൾ മുമ്പ് എൻസിആർ അധികൃതർ നിരാകരിച്ചിരുന്നു.
ഫോട്ടോഷോപ്പ് മുതലായ സാങ്കേതിക വിദ്യ കൊണ്ട് വ്യാജ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കും എന്ന വാദം സുപ്രീം കോടതി തള്ളി. എൻസിആർ സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയാണ് വാദം ഉന്നയിച്ചത്. 1951ലെ എൻസിആർ, 1971 മാർച്ച് 24 വരെയുള്ള വോട്ടേഴ്സ് കാർഡ്, പൗരത്വം തെളിയിക്കുന്ന രേഖകൾ, അഭയാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖ, 1971 മാർച്ച് 24 വരെയുള്ള റേഷൻ കാർഡ് എന്നിവയാണ് സുപ്രീം കോടതി നിർദേശിച്ച രേഖകൾ.
അസമിൽ 40 ലക്ഷം ആളുകളാണ് ജൂലൈ 30ന് പ്രസിദ്ധീകരിച്ച ദേശിയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇത്തരത്തിൽ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാൻ വീണ്ടും അവസരം നൽകിയിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയും ആർ.എഫ്.നരിമാനും ഉൾപ്പെട്ട ബെഞ്ച് പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 25 മുതൽ 60 ദിവസത്തെ സമയം നൽകിയിരുന്നു.
ജൂലൈ 30ന് പുറത്തിറക്കിയ അന്തിമ കരട് പട്ടികയിൽ 3.29 കോടി അപേക്ഷകരിൽ നിന്ന് 2.89 കോടി ആളുകളുടെ പേര് ചേർത്തിരുന്നു. എന്നാൽ 40.07 ലക്ഷം ആളുകൾക്ക് അസം പൗരത്വം തെളിയിക്കുന്നതിന് വേണ്ട രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പട്ടികയിൽ പേരു ചേർക്കാനായില്ല.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, അസമിന് പുറത്ത് സ്ഥിര താമസമാക്കിയതിനുള്ള രേഖകൾ, പാസ്പോർട്ട്, ലൈഫ് ഇൻഷുറൻസ് പോളിസി, സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ലൈസൻസ്, പോതു മേഖലയിലോ സ്വകാര്യ മേഖലയിലോ തൊഴിൽ ചെയ്യുന്നത് തെളിയിക്കുന്ന രേഖകൾ, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഉള്ള അകൗണ്ടിന്റെ രേഖ, ജനന സർട്ടിഫിക്കറ്റ്, യൂണിവേഴ്സിറ്റിയിൽ നിന്നോ സ്കൂൾ ബോർഡിൽ നിന്നോ ലഭിക്കുന്ന സർട്ടിഫിക്കറ്റ്, കോടിതിയിൽ നിന്നും ലഭിക്കുന്ന രേഖകൾ എന്നിവയാണ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി സമർപ്പിക്കാവുന്നത്.
അസമിൽ 1971 മാർച്ച് 25 മുതൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാരേയും ദേശിയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തും. 2015 മെയിൽ ആരംഭിച്ച ദേശീയ പൗരത്വ രജിസ്റ്ററിൽ അസമിലെ 68.27 ലക്ഷം കുടുംബങ്ങളിൽ നിന്ന് 6.5 കോടി അപേക്ഷകളാണ് ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us