അസം പൗരത്വ റജിസ്റ്റർ സുതാര്യം, റജിസ്റ്ററിൽ ഇല്ലാത്തവർക്കെതിരെ ബലപ്രയോഗം ഉണ്ടാകില്ല: രാജ്‌നാഥ് സിങ്

അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിൽനിന്ന് 40 ലക്ഷത്തോളം പേർ പുറത്തായത് വിവാദമായിരുന്നു

Rajnath Singh, രാജ്‌നാഥ് സിങ്, Rahul Gandhi, രാഹുല്‍ ഗാന്ധി, Karnataka political crisis, കർണാടക രാഷ്ട്രീയ പ്രതിസന്ധി, congress,കോൺഗ്രസ്, jds, ജെഡിഎസ്,bjpബിജെപി kumaraswami g parameswara,Karnataka, കര്‍ണാടക, congress, കോണ്‍ഗ്രസ്, jds, ജെഡിഎസ്, mla, എംഎല്‍എ, minister മന്ത്രി, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: അസം പൗരത്വ റജിസ്റ്റർ തയ്യാറാക്കിയത് സുതാര്യമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കേന്ദ്ര സർക്കാരും അസം സർക്കാരും സുതാര്യമായാണ് പൗരത്വ റജിസ്റ്റർ തയ്യാറാക്കിയത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റജിസ്റ്റർ തയ്യാറാക്കുന്നത്. ഇന്ത്യൻ പൗരരായ ആരും പട്ടികയിൽനിന്നും പുറത്തുപോകില്ലെന്നും അതിൽ താൻ ഉറപ്പു നൽകുന്നതായും രാജ്നാഥ് സിങ് പറഞ്ഞു.

അസം പൗരത്വ റജിസ്റ്റർ വിഷയത്തിൽ രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു ആഭ്യന്തര മന്ത്രി. അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുൻപ് പൗരത്വം തെളിയിക്കുന്നതിന് എല്ലാവർക്കും അവസരം ലഭിക്കും. റജിസ്റ്ററിൽ ഇല്ലാത്ത ഒരാൾക്കെതിരെയും ബലപ്രയോഗം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയിൽനിന്ന് 40 ലക്ഷത്തോളം പേർ പുറത്തായത് വിവാദമായിരുന്നു. ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരാണെന്ന് കാണിച്ചാണ് ഇവരുടെ പൗരത്വം സര്‍ക്കാര്‍ തള്ളിക്കളയുന്നത്. തെളിവായി ഹാജരാക്കാനുളള രേഖകള്‍ ഇല്ലെന്ന കാരണം കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറംതള്ളിയതെന്നും പൗരത്വം തെളിയിക്കാന്‍ കൃത്യമായ അവസരം ലഭിച്ചില്ലെന്നും ജനങ്ങള്‍ ആരോപിച്ചിരുന്നു.

1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ റജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക. കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധരാത്രിയാണ് അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളില്‍ 40 ലക്ഷം പേരെയാണ് ഇപ്പോള്‍ പട്ടികയ്ക്ക് പുറത്താക്കിയിരിക്കുന്നത്.

ജൂണ്‍ 30 ആയിരുന്നു പൗരത്വ റജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assam nrc no coercive action against anyone creating fear among people condemnable says rajnath singh

Next Story
ദുബായ് വിമാനം 10 മണിക്കൂർ വൈകി; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com