Latest News

ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ ബീഫ് നിരോധിക്കും; നിയമ ഭേദഗതിയുമായി അസം സർക്കാർ

“ബീഫ് ഭക്ഷിക്കാത്ത സമുദായങ്ങൾ” താമസിക്കുന്ന പ്രദേശങ്ങളിൽ മാട്ടിറച്ചി വാങ്ങുന്നതും വിൽക്കുന്നതും നിരോധിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു

Chief Minister Himanta Biswa Sarma

അസമിൽ പുതിയ കന്നുകാലി സംരക്ഷണ നിയമം അവതരിപ്പിച്ചതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. അസം കാറ്റിൽ പ്രിസർവേഷൻ ബിൽ, 2021 എന്ന പുതിയ ബിൽ “കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, അനധികൃത കടത്ത് എന്നിവ” നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ശർമ പറഞ്ഞു. അസം നിയമസഭ പുതിയ ഈ നിയമനിർമാണ് 1950 ലെ കന്നുകാലി സംരക്ഷണ നിയമം റദ്ദായി 2021ലെ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തും.

സാധുവായ രേഖകളില്ലാതെ അസമിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചും കന്നുകാലികളെ കൊണ്ടുപോകുന്നത് നിർദ്ദിഷ്ട നിയമം വിലക്കുന്നു. “ബീഫ് ഭക്ഷിക്കാത്ത സമൂഹങ്ങൾ” താമസിക്കുന്ന പ്രദേശങ്ങളിലും ഏതെങ്കിലും ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലും ബീഫ് വിൽക്കുന്നതും വാങ്ങുന്നതും ഈ നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു.

ബില്ലിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് ബില്ലിനോട് പ്രതികരിച്ച് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. നിയമ വിദരെക്കൊണ്ട് ബിൽ പരിശോധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കോൺഗ്രസിന്റെ ദേബബ്രത സൈകിയ പറഞ്ഞു.

Read More: കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്നത് മനുഷ്യ സാധ്യമല്ലാത്ത കാര്യമെന്ന് അമിത് ഷാ

ബംഗ്ലാദേശിലേക്കുള്ള കന്നുകാലികളുടെ കള്ളക്കടത്ത് തടയാൻ ലക്ഷ്യമിട്ടാണ് നിയമനിർമാണമെന്ന് ശർമ നേരത്തെ പറഞ്ഞിരുന്നു.കന്നുകാലികളുടെ കശാപ്പ്, ഉപഭോഗം, കടത്ത് എന്നിവ നിയന്ത്രിക്കുന്നതിന് 1950 ലെ നിയമത്തിന് മതിയായ നിയമ വ്യവസ്ഥകൾ ഇല്ലെന്നും അതിനാൽ പുതിയ നിയമനിർമ്മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എരുമ, പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1950 ലെ നിയമമനുസരിച്ച്, “14 വയസ്സിന് മുകളിലുള്ള” കന്നുകാലികളേയോ അല്ലെങ്കിൽ അസമിലെ “ജോലിയെടുക്കാൻ ശേഷിയില്ലാത്ത” കന്നുകാലികളെയാണ് അസമിൽ അറുക്കാൻ അനുമതിയുള്ളത്. പരിശോധനയ്ക്ക് ശേഷം ഒരു പ്രാദേശിക വെറ്ററിനറി ഓഫീസർ നൽകുന്ന അനുമതി സർട്ടിഫിക്കറ്റ് അറുക്കാൻ ആവശ്യമാണ്.

പുതിയ നിയമപ്രകാരവും എല്ലാ കന്നുകാലികൾക്കും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ഒരു പ്രായത്തിലുമുള്ള പശുക്കളെ അറുക്കാനാവില്ലെന്നും നിയമത്തിൽ കൂട്ടിച്ചേർക്കുന്നു. 14 വയസ്സിന് മുകളിലുള്ള പശുവല്ലാത്ത കന്നുകാലിയാണെന്ന് വെറ്റിനറി ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന് പുതിയ നിയമത്തിൽ പറയുന്നു.

Read More: പഴനിയിൽ മലയാളി യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി

കശാപ്പ് നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് അസമിൽ നിന്നോ അസം വഴിയോ കന്നുകാലികളെ കൊണ്ടുപോവുന്നതിന് വിലക്കേർപ്പെടുത്താൻ പുതിയ നിയമത്തിലെ ഏഴാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. രേഖകളില്ലാതെ കന്നുകാലികളെ സംസ്ഥാനത്തിനകത്ത് അന്തർ ജില്ലാ അടിസ്ഥാനത്തിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും ഇതിൽ കൂട്ടിച്ചേർക്കുന്നു.

അധികൃതർ അനുവദിച്ച സ്ഥലങ്ങളിലൊഴികെ മറ്റെവിടെയും മാട്ടിറച്ചി നേരിട്ടോ അല്ലാതെയോ വിൽക്കാനോ വാങ്ങാനോ പാടില്ലെന്നും നിർദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു.

“പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങൾ വസിക്കുന്ന പ്രദേശങ്ങൾ” ഏതെങ്കിലും “ക്ഷേത്രത്തിന്റെയോ അധികൃതർ നിർദ്ദേശിച്ച മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ,” മാട്ടിറച്ചി വിൽക്കരുതെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

പോലീസ് ഉദ്യോഗസ്ഥർക്കോ, അല്ലെങ്കിൽ സർക്കാർ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിക്കോ, അവരുടെ അധികാരപരിധിയിലെ ഏത് പ്രദേശത്തും കയറി പരിശോധന നടത്താനും നിർദ്ദിഷ്ട നിയമം അധികാരം നൽകുന്നു. “നിയമപ്രകാരം ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടാകാമെന്നോ അല്ലെങ്കിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നോ വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ,” ഇത്തരത്തിൽ പരിശോധന നടത്താം എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

Read More: മൂന്നാം തരംഗം ഉറപ്പ്, തീർത്ഥാടനത്തിനും വിനോദയാത്രക്കും കാത്തിരിക്കാം: ഐഎംഎ

നിയമ പ്രകാരം കുറ്റവാളിയെന്ന് കണ്ടെത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷം മുതൽ എട്ട് വർഷം തടവും മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷയെന്നും കരട് നിയമത്തിൽ പറയുന്നു. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയായി വർധിക്കുമെന്നും നിയമത്തിൽ പറയുന്നു.

ഈ ബില്ലിലൂടെ സമുദായ ധ്രുവീകരണത്തിനാണ് അസമിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെ എതിർക്കുന്നുവെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നിയമസഭാംഗം അമീനുൽ ഇസ്ലാം പറഞ്ഞു.

“ഇത് പശുക്കളെ സംരക്ഷിക്കുന്നതിനോ പശുക്കളെ ബഹുമാനിക്കുന്നതിനോ ഉള്ള ബില്ലല്ല. മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനും സമുദായങ്ങളെ കൂടുതൽ ധ്രുവീകരിക്കുന്നതിനുമായാണ് ഇത് കൊണ്ടുവന്നത്. ഞങ്ങൾ ഇതിനെ എതിർക്കുന്നു, ഭേദഗതി പ്രമേയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.

“ബില്ലിൽ വളരെയധികം പ്രശ്നമുള്ള മേഖലകളുണ്ട് – ഉദാഹരണത്തിന് ഗോമാംസത്തെക്കുറിച്ചുള്ള 5 കിലോമീറ്റർ നിയമം. ഒരു കല്ല് സ്ഥാപിക്കാനും ആർക്കും എവിടെയും ഒരു ‘ക്ഷേത്രം’ നിർമ്മിക്കാനും കഴിയും – അതിനാൽ ഇത് വളരെ അവ്യക്തമായിത്തീരുന്നു. ഇത് വളരെയധികം സാമുദായിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം,” പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assam no beef near temple cm tables cattle preservation bill

Next Story
കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുന്നത് മനുഷ്യ സാധ്യമല്ലാത്ത കാര്യമെന്ന് അമിത് ഷാCovid19, Amit shah, Narendra modi, gandhinagar, Amit shah on Covid second wave, Indian Express, കോവിഡ്, malayalam news, news in Malayalam, malayalam latest news, latest news in Malayalam, അമിത് ഷാ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com