അസം: അസുഖങ്ങള്‍ ഭേദപ്പെടുത്താനെന്ന വ്യേജേനെ സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ മോറിഗണിലാണ് സംഭവം. ഭോരാല്തുപ് ഗ്രാമത്തില്‍ നിന്നും ഓഗസ്റ്റ് 22നാണ് ചുുംബന ബാബ എന്നറിയപ്പെടുന്ന രാം പ്രകാശ് ചൗഹാന് പിടിയിലായത്. തന്റെ ‘ചമത്കാരി ചുംബനം’ കൊണ്ട് സ്ത്രീകളുടെ മാനസികവും-ശാരീരികവുമായ എല്ലാ അസുഖങ്ങളും ഭേദപ്പെടുത്താനാവുമെന്നായിരുന്നു ഇയാളുടെ അവകാശവാദം.
വിഷ്ണു ഭഗവാനില്‍ നിന്ന് തനിക്ക് ലഭിച്ച ഈ സിദ്ധിയിലൂടെ സ്ത്രീകളുടെ വിവാഹം അടക്കമുളള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പറ്റുമെന്നായിരുന്നു ഇയാളുടെ വാദം. സ്ത്രീകളുടെ അസുഖം ഭേദമാക്കാനെന്ന പേരിലുളള ഒരു ക്ഷേത്രവും ഇയാളുടെ വീട്ടിനകത്ത് ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ സ്ത്രീകളെ ചുംബിക്കാറുളളത്. അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളായ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ ആയിരുന്നു ഇയാള്‍ കൂടുതലും ഇരകളാക്കിയത്.
നിരവധി വിശ്വാസികളെയാണ് ഇയാള്‍ നേടിയെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി ദുര്മന്ത്രിവാദത്തിലൂടെ കുപ്രസിദ്ധിയാര്ജജിച്ച പ്രദേശമാണ് മോറിഗണ്‍. തന്റെ മകന് അസാധാരണ സിദ്ധികളുണ്ടെന്ന് പ്രചരിപ്പിച്ച ചൌഹാന്റെ മാതാവിനേയും പൊലീസ് ചോദ്യം ചെയ്തു.