/indian-express-malayalam/media/media_files/2025/11/20/for-tribunal-2025-11-20-15-20-54.jpg)
കുടിയേറ്റ നിയമം ആദ്യമായി പ്രയോഗിച്ച് അസം
ദിസ്പുർ: കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് വേണ്ടിയുള്ള 1950-ലെ കുടിയേറ്റ നിയമം ആദ്യമായി ഉപയോഗിച്ച് അസം സർക്കാർ. ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം നിർദേശം നൽകി.
Also Read:ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല; ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടണം: സുപ്രീം കോടതി
അതേസമയം അഞ്ച് പേരും ഒരു വർഷമായി താമസമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പൊലീസിനും അധികൃതർക്കും മൊഴി നൽകിയത്. ഇവർ ഒളിവിൽ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Also Read:പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സോണിത്പൂർ ജില്ലയിലെ ധോബോകട്ട ഗ്രാമത്തിൽ താമസിച്ചിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യാക്കാരല്ലെന്നാണ് ട്രൈബ്യൂണൽ വിധി. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ കുമാർ ദാസ് ഒപ്പിട്ട ഉത്തരവുകൾ പ്രകാരം, സോണിത്പൂരിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ നമ്പർ 2 ലേക്ക് ഇവർക്കെതിരായ കേസുകൾ റഫർ ചെയ്തിരുന്നു. ഇവർ വിദേശികളെന്നാണ് ഈ വർഷം ട്രൈബ്യൂണൽ വിധിച്ചത്.
ഈ ഉത്തരവ് നടപ്പാക്കാനാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്. അതേസമയം നടപടി നേരിടുന്ന അഞ്ച് പേരും പ്രദേശത്ത്് ഇപ്പോൾ താമസിക്കുന്നില്ലെന്നാണ് അയൽവാസികൾ പോലീസിനോട് പറയുന്നത്. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും ഗ്രാമവാസികൾ പോലീസിന് നൽകിയ മൊഴി.
Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു
ഉത്തരവ് നടപ്പാക്കാനായി പോലീസ് ഗ്രാമത്തിലെത്തിയെങ്കിലും അഞ്ച് പേരെയും കണ്ടെത്താനായില്ല. ഇതേ തുടർന്ന് പ്രദേശവാസികളോട് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസ് തിരക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപാണ് ഈ കുടുംബം ഗ്രാമത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ മൊഴി. ഇവർ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ നാട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നുമാണ് നാട്ടുകാരുടെ മൊഴി.
Read More:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us