ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഇതില്‍ 39 പേര്‍ ഗൊലഘട്ട് ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമാണ്. മറ്റുള്ളവര്‍ മറ്റ് ജില്ലകളില്‍ നിന്നുമുള്ളവരാണ്. നിരവധി പേര്‍ ഗോലഘട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരില്‍ ഒമ്പത് സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സല്‍മാറ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം വാങ്ങി കുടിക്കുന്നത്. നാല് സ്ത്രീകള്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ എട്ട് മരണം കൂടെ സംഭവിച്ചു. പിന്നീട് മരണ നിരക്ക് ഉയരുകയായിരുന്നു.
ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.