ന്യൂഡൽഹി: ഒരു വ്യക്തിയുടെ ദേശീയത സംബന്ധിച്ച് “അഭിപ്രായം നൽകുന്നതിൽ” മാത്രം ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ (എഫ്ടി) ഒതുങ്ങിനിൽക്കണമെന്നും “കോൺസിക്വൻഷനൽ ഉത്തരവുകൾ” പുറപ്പെടുവിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അസം സർക്കാർ. സംസ്ഥാനത്ത് പൗരത്വം സംബന്ധിച്ച വ്യവഹാരങ്ങൾക്കായി സമീപിക്കുന്ന സ്ഥാപനമാണ് ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ.
സെപ്റ്റംബർ നാലിന് അസം സർക്കാരിന്റെ പൊളിറ്റിക്കൽ (ബി) ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി പാരിജത് ഭുയാനിൽ നിന്ന് എഫ്ടിയിലെ അംഗങ്ങൾക്ക് ലഭിച്ച രേഖാമൂലമുള്ള ആശയവിനിമയത്തിലാണ് ഈ കാര്യം പറയുന്നത്. എഫ്ടിയുടെ “അഭിപ്രായങ്ങൾ” വിശകലനം ചെയ്തപ്പോൾ ” കോൺസിക്വൻഷനൽ ഉത്തരവുകൾ” അവർ പാസാക്കിയതായി കണ്ടെത്തിയെന്നും അത് സംസ്ഥാന ജുഡീഷ്യൽ വകുപ്പ് “ഗൗരവത്തോടെ വീക്ഷിച്ചു” എന്നും ആശയ വിനിമയത്തിൽ പറയുന്നു.
1964 ൽ ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ച, എഫ്ടികൾ അസമിലെ പൗരത്വത്തെ വിധിക്കുന്ന അർദ്ധ-ജുഡീഷ്യൽ സ്ഥാപനങ്ങളാണ്. കൂടാതെ വിവാദവിഷയമായ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) ഒഴിവാക്കിയ 19 ലക്ഷം പേർക്കുള്ള അവസാന ആശ്രയമാണ് ഇപ്പോൾ ഈ സ്ഥാപനങ്ങളിൽ സമർപ്പിക്കുന്ന അപ്പീലുകൾ. ഇതിന് പുറമെ ‘സംശയാസ്പദമായ വോട്ടർമാർ’ എന്ന് രേഖപ്പെടുത്തിയ കേസുകളും ട്രൈബ്യൂണലാണ് പരിഗണിക്കുന്നത്.
‘ കോൺസിക്വൻഷനൽ ഉത്തരവുകൾ’ പ്രകാരം കോടതികൾക്ക് സംസ്ഥാന വകുപ്പുകളോട് നടപടി സ്വീകരിക്കാൻ നിർദേശിക്കാം. എന്നാൽ ‘അഭിപ്രായങ്ങളി’ൽ സർക്കാരിന് എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദേശിക്കാം.
എഫ്ടി കളിലെ അംഗങ്ങളെ ബോധവൽക്കരിക്കുന്ന” പ്രക്രിയയുടെ ഭാഗമാണ് സമീപകാല കത്തെന്ന് സംസ്ഥാന ആഭ്യന്തര, രാഷ്ട്രീയ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അർദ്ധ-ജുഡീഷ്യൽ ഫോറങ്ങളായ എഫ്ടികളുടെ ഏക ഉദ്ദേശം ആരെങ്കിലും ഒരു വിദേശിയാണോ അതോ ഇന്ത്യക്കാരനാണോ എന്ന അഭിപ്രായം നൽകുക എന്നതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.