scorecardresearch

അസമില്‍ വെള്ളപ്പൊക്കം: പതിനൊന്ന് ജില്ലകളില്‍ 34,000 പേരെ ബാധിച്ചു, കൂടുതല്‍ ശക്തമായ മഴ സാധ്യത

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

author-image
WebDesk
New Update
Assam flood,Rain

ഫൊട്ടോ- എഎന്‍ഐ

ഗുവാഹത്തി: അസമില്‍ ശക്തമായ മഴയെതുടര്‍ന്നുണ്ടായ ആദ്യഘട്ട വെള്ളപ്പൊക്കം 34,189 പേരെ ബാധിച്ചതായി അധികൃതര്‍. ജൂണ് 10ന് എത്തിയ കാലവര്‍ഷം വെള്ളിയാഴ്ച രാവിലെ വരെ ശരാശരി 41 മില്ലിമീറ്റര്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം അടുത്ത അഞ്ച് ദിവസങ്ങളില്‍ മിതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Advertisment

കാലവള്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ല അപ്പര്‍ അസമിലെ ലഖിംപൂര്‍ ആണ്, സിങ്ഗ്ര നദി ചമുവ ഗാവോണിലെ ഒരു കരയും ഫില്‍ബാരി ബസ്തിയിലെ നദീതീര ബണ്ടും തകര്‍ത്തതിനെ തുടര്‍ന്ന് ബുധനാഴ്ച ഗ്രാമങ്ങളിലേക്ക് വെള്ളം കയറി. ലഖിംപൂരില്‍ 22 ഗ്രാമങ്ങളെയും 23,516 ആളുകളെയും ബാധച്ചു, 21.87 ഹെക്ടര്‍ കൃഷിയും നശിച്ചു.

ഈ വര്‍ഷത്തെ വെള്ളപ്പൊക്കം ഒരു പ്രാരംഭ ഘട്ടത്തില്‍, സര്‍ക്കാര്‍ ഇതുവരെ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ - ഉദല്‍ഗുരി ജില്ലയില്‍. 10 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്, കൂടുതലും ലഖിംപൂരിലാണ്. ''അരി, പരിപ്പ്, എണ്ണ, ബേബി ഫുഡ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും സാനിറ്ററി നാപ്കിനുകള്‍, കാലിത്തീറ്റ മുതലായ മറ്റ് പ്രധാന വസ്തുക്കളും ദുരിതാശ്വാസ നടപടികളുടെ ഭാഗമായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഹാലൊജന്‍ ഗുളികകളും വാട്ടര്‍ പൗച്ചുകളും വിതരണം ചെയ്തിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ്. ആരോഗ്യവകുപ്പ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്, ''ലഖിംപൂര്‍ ഡെപ്യൂട്ടി കമ്മീഷന്‍ സുമിത് സത്തവാന്‍ പറഞ്ഞു.

Advertisment

സംസ്ഥാനത്തെ നദികളൊന്നും അപകടനിലയില്‍ കവിഞ്ഞൊഴുകുന്നില്ലെങ്കിലും കാംരൂപ്, ജോര്‍ഹട്ട് എന്നിവിടങ്ങളില്‍ പുത്തിമാരിയും ബ്രഹ്മപുത്രയും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യം അഭിമുഖീകരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുള്ളതായി കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊക്രജാര്‍, ചിരാംഗ്, ബാസ്‌ക, ദല്‍ഗുരി, ബോംഗൈഗാവ്, ബാര്‍പേട്ട, നല്‍ബാരി, ദരാംഗ്, ധേമാജി, ലഖിംപൂര്‍, ബ്രഹ്മപുത്ര, അതിന്റെ പോഷകനദികള്‍, ബരാക് നദി എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Flood Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: