ഗോ​ഹ​ട്ടി: ഫോ​ർമാലി​ൻ അ​ട​ക്ക​മു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച കേ​ര​ള​ത്തി​നു പി​ന്നാ​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളും. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ത്സ്യ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് അസം സ​ർ​ക്കാ​ർ 10 ദിവസത്തേക്ക് വി​ല​ക്കി. ആന്ധ്രയിൽ നിന്നാണ്​ അസമിലേക്ക്​ ഏറ്റവും കൂടുതൽ മീൻ ഇറക്കുമതി ചെയ്യുന്നത്​.

മ​ത്സ്യ​ത്തി​ന്‍റെ സാംപിൾ ശേ​ഖ​രി​ച്ച് ജൂ​ൺ 29 ന് ​പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​രു​ന്ന​താ​യും ഇ​തി​ൽ ഫോ​ർ​മാലി​ന്‍റെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പി​യൂ​ഷ് ഹ​സാ​രി​ക പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മീ​ൻ വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് അസം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടു മു​ത​ൽ ഏ​ഴു വ​ർ​ഷം​വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

കാന്‍സറടക്കമുള്ള അതീവ ഗുരുതര രോഗങ്ങള്‍ക്ക്‌ കാരണമായേക്കാവുന്നതാണ്‌ ഫോര്‍മാലിന്‍. ദശയേറെയുള്ള വലിയ മീനുകളുടെ കഷ്‌ണങ്ങള്‍ മാംസം നഷ്‌ടപ്പെടാതെ മുറിച്ച്‌ മാറ്റാനാവുമെങ്കില്‍ അതില്‍ ഇത്തരം കൃത്രിമം ഉറപ്പാക്കാവുന്നതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

വലിയ മത്സ്യങ്ങള്‍ കഷണങ്ങളാക്കി ഉപഭോക്‌താക്കളെ ആകര്‍ഷിക്കാനായി പ്രദര്‍ശനത്തിന്‌ വയ്‌ക്കുന്നത്‌ വ്യാപകമായി. ഫോര്‍മാലിന്‍ ദഹന വ്യവസ്‌ഥ തകരാറാക്കുകയും ഗുരുതരമായ അള്‍സറിന്‌ കാരണമാകുകയും ചെയ്യും. ശ്വസന വ്യവസ്‌ഥയിലെ അര്‍ബുദത്തിനും രക്‌താര്‍ബുദത്തിനും ഫോര്‍മാലിന്‍ വഴിയൊരുക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ