ന്യൂഡല്‍ഹി: അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും ബി.ജെ.പി പാഠം പഠിക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന മിത്ത് തുറന്നകാട്ടപ്പെട്ടിരിക്കുകയാണ് ഇതിലൂടെയെന്നും ഉവൈസി പറഞ്ഞു. ഹിന്ദു-മുസ്ലീം എന്ന രീതിയില്‍ രാജ്യത്ത് മൊത്തമായ പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെടുന്നത് ബിജെപി നിര്‍ത്തണമെന്നും ഒവൈസി പറഞ്ഞു.
”എനിക്ക് സംശയമുണ്ട്, പൗരത്വബില്ലിലിലൂടെ ബിജെപി മുസ്ലീം ഇതരക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ ബിജെപി കൊണ്ടു വരുമെന്ന്. അത് സമത്വമെന്ന അവകാശത്തിന്റെ ലംഘനമായിരിക്കും” ഒവൈസി പറഞ്ഞു.
”അസമിലെ എന്റെ ആളുകള്‍ പറയുന്നത് മാതാപിതാക്കളുടെ പേര് പട്ടികയിലുണ്ടാവുകയും മക്കളുടേത് ഇല്ലാതെ വരുകയും ചെയ്തിട്ടുണ്ടെന്നാണ്. ഉദാഹരമാണ് മുഹമ്മദ് സനാവുള്ള, അദ്ദേഹം സൈനികനായിരുന്നു. അദ്ദേഹത്തിന്റെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്”
Read More: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്
‘വിദേശി’യെന്ന് മുദ്ര കുത്തി ഡിറ്റന്‍ഷന്‍ ക്യാമ്പിലേക്ക് അയച്ച, ഇന്ത്യന്‍ സൈന്യത്തിലെ വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് സനാവുള്ളയെ വീണ്ടും പുറത്താക്കി അസം പൗരത്വ റജിസ്റ്റര്‍. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് പട്ടികയില്‍ ഇടം നേടി.
”കഴിഞ്ഞ ആഴ്ച എന്ന കയാഗാവിലെ സേവാ കേന്ദ്രത്തിലേക്ക് വിളിച്ചിരുന്നു. എന്നെ വിദേശിയായ പ്രഖ്യാപിച്ച രേഖയും എന്റെ ജാമ്യ ഉത്തരവും സമര്‍പ്പിക്കാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ അവസാന നിമിഷം എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. എന്റെ പേരിനൊപ്പം മക്കളായ ഷഹ്നാസ് അക്തര്‍, ഹില്‍മിന അക്തര്‍, മകന്‍ സയ്യിദ് അക്തര്‍ എന്നിവരുടെ പേരും പട്ടികയിലില്ല.ഹൈക്കോടതി വിധിയക്കായി കാത്തിരിക്കം. എന്നിട്ടായിരിക്കും അടുത്ത നീക്കം” അദ്ദേഹം പറഞ്ഞു.
അതേസമയം കൂടുതല്‍ അനധികൃത കുടിയറ്റക്കാരെ പട്ടികയില്‍ നിന്നും പുറത്താക്കേണ്ടതുണ്ടെന്നാണ് നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിയുടെ മുഖമായ അസം മന്ത്രി ഹിമാന്ത ബിസ്വ പറയുന്നത്. അസമില്‍ എല്ലാ മേഖലയിലുള്ളവരും രജിസ്റ്ററില്‍ അസന്തുഷ്ടരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.