scorecardresearch

ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ

അപകീർത്തികരമായ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അതിന് പിറകെ മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു

അപകീർത്തികരമായ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അതിന് പിറകെ മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു

author-image
WebDesk
New Update
Jignesh Mevani, Assam Police

ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ ബാർപേട്ട ജില്ലയിലെ ഒരു പ്രാദേശിക കോടതി തള്ളി. അദ്ദേഹത്തെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.

Advertisment

അപകീർത്തികരമായ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അതിന് പിറകെ മറ്റൊരു കേസിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയെഅതിക്രമിച്ചെന്നും സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിച്ചെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ബാർപേട്ടയിൽ ഫയൽ ചെയ്ത പുതിയ കേസിലായിരുന്നു അറസ്റ്റ്.

മേവാനി അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഏപ്രിൽ 21 ന് കൊക്രജാറിൽ നിന്നുള്ള വനിതാ പോലീസ് ഇൻസ്പെക്ടർ ബാർപേട്ട റോഡ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബാർപേട്ട പോലീസ് സൂപ്രണ്ട് (എസ്പി) അമിതാവ സിൻഹ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഏപ്രിൽ 21 ന് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന് കൊക്രജാറിലേക്കുള്ള യാത്രാമധ്യേ സർക്കാർ വാഹനത്തിലിരിക്കെ മേവാനി തനിക്ക് നേരെ ‘അശ്ലീല വാക്കുകൾ’ പറയുകയും തന്നെ തള്ളുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.

Advertisment

“അയാൾ എന്റെ നേരെ വിരൽ ചൂണ്ടി, എന്നെ ഭയപ്പെടുത്താൻ ശ്രമിച്ചു, എന്നെ ശക്തിയോടെ എന്റെ സീറ്റിലേക്ക് തള്ളി. ഒരു പൊതുപ്രവർത്തക എന്ന എന്റെ നിയമപരമായ ചുമതല നിർവഹിക്കുന്നതിനിടയിൽ അയാൾ എന്നെ ആക്രമിക്കുകയും തള്ളുന്നതിനിടയിൽ അനുചിതമായി സ്പർശിക്കുകയും എന്റെ മാന്യതയെ പ്രകോപിപ്പിക്കുകയും ചെയ്തു, ”അവർ പരാതിയിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ മേവാനിയെ അസം പൊലീസ് കഴിഞ്ഞയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തിരുന്നു. അസമിലെ കൊക്രജാർ ജില്ലയിലെ കോടതിയാണ് ജാമ്യം നല്‍കിയത്.

ഇതിനു പിന്നാലെ മേവാനിക്കെതിരെ മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സംശയിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞിരുന്നു.

കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവിയും മേവാനിയെ സഹായിക്കുന്ന സംഘത്തിന്റെ ഭാഗവുമായ മനോജ് ഭഗവതിയും ബാർപേട്ടയിൽ മറ്റൊരു കേസ് ഫയൽ ചെയ്തതായി വിവരം ലഭിച്ചിരുന്നു. "അവനെ മോചിപ്പിക്കാൻ സാധ്യതയില്ല," ഭഗവതി പറഞ്ഞിരുന്നു

കോൺഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവിയായ മനോജ് ഭഗവതിയും ബാർപേട്ടയിൽ മറ്റൊരു കേസ് ഫയൽ ചെയ്തതായി വിവരം ലഭിച്ചിതായി പറഞ്ഞിരുന്നു. മേവാനിയെ മോചിപ്പിക്കാൻ സാധ്യതയില്ല എന്നായിരുന്നു മനോജിന്റെ പ്രതികരണം.

Jignesh Mevani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: