Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കനത്ത മഴയിലും അനങ്ങിയില്ല, ഡ്യൂട്ടി തുടർന്നു; സോഷ്യൽ മീഡിയ സ്റ്റാറായി ട്രാഫിക് പൊലീസുകാരൻ

കോരിച്ചൊരിയുന്ന മഴയിൽ കുടയില്ലാതെ, റെയിൻകോട്ടു പോലും അണിയാതെ തന്റെ ജോലി ചെയ്യുകയാണ് മിഥുൻ ദാസ് എന്ന പൊലീസുകാരൻ

assam cop, traffic police, ie malayalam

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽനിന്നുള്ളൊരു ട്രാഫിക് പൊലീസുകാരൻ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. കനത്ത മഴയെ അവഗണിച്ച് തന്റെ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്റെ വീഡിയോ അസം പൊലീസാണ് അവരുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തത്. കോരിച്ചൊരിയുന്ന മഴയിൽ കുടയില്ലാതെ, റെയിൻകോട്ടു പോലും അണിയാതെ തന്റെ ജോലി ചെയ്യുകയാണ് മിഥുൻ ദാസ് എന്ന പൊലീസുകാരൻ.

”എന്റെ ഡ്യൂട്ടി സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്. ഡ്യൂട്ടി അവസാനിക്കുന്നതിന് 5 മിനിറ്റ് മുൻപാണ് മഴ തുടങ്ങിയത്. എനിക്ക് പകരം ഡ്യൂട്ടിക്ക് എത്തേണ്ടയാൾ ആ സമയം വന്നില്ല. അതിനാൽ 20 മിനിറ്റോളം മഴ നനഞ്ഞുകൊണ്ട് ഞാൻ ഡ്യൂട്ടി ചെയ്തു,” ദാസ് പറഞ്ഞു. തുറസായ സ്ഥലത്ത് കനത്ത മഴയെയും ഇടിമിന്നലിനെയും അവഗണിച്ച് നിന്നത് ചെറിയ പേടിയുണ്ടാക്കി. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റെന്തിനെക്കാളും ഡ്യൂട്ടിയാണ് പ്രധാനമെന്നും ദാസ് പറഞ്ഞു.

മിഥുൻ ദാസിന്റെ ജോലിയോടുളള ആത്മാർത്ഥയെ പ്രശംസിച്ച് സ്പെഷ്യൽ ഡിജിപി കുലാദർ സെയ്കിയ ട്വീറ്റ് ചെയ്തു. മിഥുൻ ദാസിന്റെ പ്രവൃത്തി എല്ലാവർക്കും പ്രചോദനം പകരുന്നതാണെന്നും അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

മിഥുൻ ദാസിനെ പ്രശംസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അച്ചടക്കമുളള സൈനികൻ എന്നാണ് ഒരു ട്വീറ്റിൽ മിഥുൻ ദാസിനെ പരാമർശിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Assam cop wins many hearts on social media

Next Story
എസ്ബിഐക്കും എച്ച്ഡിഎഫ്സിക്കും ശേഷം ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്Bank of Baroda, Vijaya Bank, Dena Bank, Merging
The moderation of comments is automated and not cleared manually by malayalam.indianexpress.com