scorecardresearch

സുബിൻ ഗാർഗിന്റെ മരണത്തിൽ സഹോദരൻ പ്രതി; അസം മുഖ്യ വിവരാവകാശ കമ്മീഷണർ രാജിവച്ചു

കേസിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഭാസ്‌കർ ജ്യോതിയുടെ ഇളയ സഹോദരൻ ശ്യാംകാനു മഹന്തയെ അസം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു 

കേസിൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഭാസ്‌കർ ജ്യോതിയുടെ ഇളയ സഹോദരൻ ശ്യാംകാനു മഹന്തയെ അസം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു 

author-image
WebDesk
New Update
CIC Bhaskar Jyoti Mahanta

ഭാസ്‌കർ ജ്യോതി മഹന്ത (ചിത്രം: എക്സ്)

ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സഹോദരൻ കുറ്റാരോപിതനായതിനെ തുടർന്ന് അസമിലെ മുഖ്യ വിവരാവകാശ കമ്മീഷണർ രാജിവച്ചു. മുൻ സംസ്ഥാന പൊലീസ് മേധാവികൂടിയായ ഭാസ്‌കർ ജ്യോതി മഹന്തയാണ് രാജിവച്ചത്. സുബിൻ ഗാർഗിന്റെ മരണത്തിൽ ഭാസ്‌കർ ജ്യോതിയുടെ ഇളയ സഹോദരനായ ശ്യാംകാനു മഹന്തയെ അസം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 

Advertisment

സിംഗപ്പൂരിൽ വെച്ച് സ്കൂബ ഡൈവിങ്ങിനിടെയായിരുന്നു സുബിൻ ഗാർഗിന്റെ മരണം. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകനാണ് അറസ്റ്റിലായ ശ്യാംകാനു മഹന്ത. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഡയറക്ടറായ ശ്യാംകാനു ഡൽഹി, ബാങ്കോക്ക്, ഹോ ചി മിൻ സിറ്റി, സിംഗപ്പൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇന്ത്യൻ എംബസികളുമായി സഹകരിച്ച് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Also Read: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ

ശ്യാംകാനുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം കമ്മീഷന് അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ധാർമ്മികത ചൂണ്ടിക്കാട്ടി വിവരാവകാശ കമ്മീഷണർ രാജിവചതെന്നാണ് വിവരം. അസം ഡിജിപിയായി പൊലീസ് സർവീസിൽ വിരമിച്ചതിനു പിന്നാലെ, 2023 ലായിരുന്നു ഭാസ്കർ ജ്യോതി മഹന്ത വിവരാവകാശ കമ്മീഷണറായി സ്ഥാനമേറ്റത്. ബുധനാഴ്ചയാണ് രാജ്ഭവനിൽ രാജി കത്ത് സമർപ്പിച്ചതെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: തൊഴിലില്ലായ്മ മറയ്ക്കാൻ 'റീൽസ് ലഹരി'; മോദി യുവാക്കളെ വഴിതിരിച്ചുവിടുന്നുവെന്ന് രാഹുൽ ഗാന്ധി

Advertisment

സെപ്റ്റംബർ 19 നായിരുന്നു ശ്യാംകാനു അടക്കം എഴു പേർ കേസിൽ അറസ്റ്റിലാകുന്നത്. നിലവിൽ ബക്സ ജയിലിലാണ്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാൾക്കെതിരെ പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് കൊലപാതകക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അതേസമയം, സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഡിസംബർ 8 ന് ചാർജ് ഷീറ്റ് സമർപ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

Read More: പ്രസിഡന്റിനും രക്ഷയില്ലേ? മെക്‌സിക്കോയിൽ ക്ലൗഡിയ്ക്ക് നേരെ ലൈംഗികാതിക്രമം

Death Singer Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: