ഗോഹാട്ടി: ആസാമിൽ ഇന്റർസിറ്റി എക്‌സ്‌പ്രസിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആസാമിലെ ഉദൽഗുരിയിൽ ഇന്റർസിറ്റി പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനം ഉണ്ടായത്. ട്രെയിൻ ഹരിസിങ്കിയ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്ഫോടനം നടന്നത്.

ഗുവാഹത്തിയിൽ നിന്നും 85 കിമീ ദൂരത്തുളളതാണ് ഈ നഗരം. പൊലീസ് ഉടൻ സംഭവ സ്ഥലത്തേക്ക് എത്തി. യാത്രക്കാരുടെ പരിക്ക് സാരമുളളതല്ലെന്ന് നോർത്ത് ഈസ്റ്റ് റെയിൽവെ വക്താവ് അറിയിച്ചു.

സ്ഫോടനത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ