scorecardresearch

ശൈശവ വിവാഹങ്ങളിലെ അറസ്റ്റ്: അസമിൽ ഗർഭിണികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആശുപത്രിയിൽ പോകാൻ ഭയക്കുന്നു

കഴിഞ്ഞ ആഴ്‌ചയിൽ, എല്ലാ ദിവസവും, ഒന്നോ രണ്ടോ ഗർഭിണികളായ കൗമാരക്കാരായ പെൺകുട്ടികൾ അബോർഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നു. കുഞ്ഞ് ജനിച്ചാൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നാണ് അവർ ഭയക്കുന്നത്

കഴിഞ്ഞ ആഴ്‌ചയിൽ, എല്ലാ ദിവസവും, ഒന്നോ രണ്ടോ ഗർഭിണികളായ കൗമാരക്കാരായ പെൺകുട്ടികൾ അബോർഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നു. കുഞ്ഞ് ജനിച്ചാൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നാണ് അവർ ഭയക്കുന്നത്

author-image
WebDesk
New Update
pregnant, health, ie malayalam

പ്രതീകാത്മക ചിത്രം

ഹൊജായ്: അസമിലെ ഹൊജായ് ജില്ലയിലുള്ള 18 വയസുള്ള ഗർഭിണിയായ പെൺകുട്ടി ഭർതൃ വീട്ടിൽ താമസിക്കാൻ ഭയന്ന് തന്റെ അമ്മയുടെ ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ശൈശവ വിവാഹങ്ങൾക്ക് എതിരെയുള്ള അസം സർക്കാരിന്റെ നടപടികളിൽ ഭയന്ന് പെൺകുട്ടിയുടെ ഭർത്താവും രണ്ടു ഭർതൃ സഹോദരന്മാരും ഭർത്താവിന്റെ പിതാവും ഒളിവിലാണ്.

Advertisment

"അവൾ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, വിഷമിച്ചിരിക്കുന്നു," വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നോക്കി അവളുടെ അമ്മായി പറഞ്ഞു. മാർച്ച് ആദ്യവാരമാണ് പെൺകുട്ടിയുടെ പ്രസവ തീയതി. ഒരു ഡോക്ടറെ കാണുവാനോ ആശുപത്രിയിൽ പോകുവാനോ അവൾ ഭയപ്പെടുന്നു. ''ഞാൻ അവിടെ പോയാൽ, അവർ എന്റെ വീട്ടിൽ വരില്ലേ?,'' പെൺകുട്ടി ചോദിച്ചു.

ഫെബ്രുവരി ഒൻപതുവരെ ഹൊജായിൽനിന്നു മാത്രം 2,763 പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. തങ്ങളുടെ ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്യുകയോ ഒളിവിൽ പോകേണ്ടി വരികയോ ചെയ്യുമെന്ന് ഭയന്ന് പ്രായപൂർത്തിയാകാത്ത ഗർഭിണികളായ നിരവധി പെൺകുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടാൻ ഭയക്കുന്നു.

ഫെബ്രുവരി മൂന്നിന് ശൈശവ വിവാഹങ്ങൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ച ദിവസത്തിനു ഒരാഴ്ച മുമ്പ് പതിനെട്ടുകാരിയെ ഭർത്താവ് അവളുടെ മുത്തച്ഛന്റെ വീട്ടിൽ കൊണ്ടുവിട്ടു. ഇതോടെ അവളുടെ ഗ്രാമത്തിലെ ആശ വർക്കറുമായുള്ള ബന്ധം അവൾക്ക് നഷ്ടപ്പെട്ടു. മുത്തച്ഛന്റെ ഗ്രാമത്തിലെ ആശ വർക്കറുമായി അവൾക്ക് ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

Advertisment

''കഴിഞ്ഞ ആഴ്‌ചയിൽ, എല്ലാ ദിവസവും, ഒന്നോ രണ്ടോ ഗർഭിണികളായ കൗമാരക്കാരായ പെൺകുട്ടികൾ അബോർഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നു. കുഞ്ഞ് ജനിച്ചാൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന ഭയമാണ് അവർ പറയുന്നത്. ഒരിക്കലും അബോർഷൻ ചെയ്യേണ്ടതില്ലെന്ന് ഞാൻ അവരെ ഉപദേശിച്ചു. പക്ഷേ, വീട്ടിൽവച്ച് സുരക്ഷിതമല്ലാത്ത അബോർഷൻ രീതികൾ അവർ പരീക്ഷിക്കില്ലെന്ന് പറയാനാകില്ല,'' പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.അബു ഷരീഫ് അകണ്ടെ പറഞ്ഞു.

ആശുപത്രിയിൽ പ്രസവാനന്തര സേവനങ്ങൾക്കായി സന്ദർശിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞതായി മറ്റൊരു ജില്ലയായ ബാർപേട്ടയിലെ സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.നജീറുൽ ഇസ്‌ലാം പറഞ്ഞു. ആശുപത്രിയിൽ എത്തിയാൽ തങ്ങൾ പൊലീസിനെ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അവർ ഭയക്കുന്നു. മുൻപ് എല്ലാ ദിവസവും 5 സ്ത്രീകളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഇപ്പോഴത് 15-20 ആയി മാറിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അസമിൽ നടക്കുന്ന വിവാഹങ്ങളിൽ 31 ശതമാനവും ശൈശവ വിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്ത പുരുഷന്മാരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യാൻ അസം മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ അസമില്‍ നിന്ന് ശൈശവ വിവാഹം ചെയ്തതിന് രണ്ടായിരത്തിലധികം പേരാണ് അറസ്റ്റിലായത്.

Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: