ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കുത്തി. കുത്തേറ്റ 21 കാരിയായ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് പെൺകുട്ടിക്ക് കുത്തേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഡിടിവി പുറത്തുവിട്ടു.

വീടിനു പുറത്തുളള റോഡിൽ നിന്ന് യുവാവ് പെൺകുട്ടിയുമായി തർക്കിക്കുന്നതും തുടർന്ന് കത്തിയെടുത്ത് കുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. കുത്തിയതിനുശേഷം യുവാവ് സംഭവസ്ഥലത്തുനിന്നും ഓടുന്നതും വിഡിയോയിലുണ്ട്. ഇതുവരെ യുവാവിനെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കാർ മോഷണ കേസുകൾ ഇയാൾ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ആദിൽ എന്നു പേരുളള യുവാവാണ് മകളെ കുത്തിയതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി മകളെ യുവാവ് ശല്യം ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ