മുംബൈ: നടൻ അക്ഷത് ഉത്‌കാർഷ് അന്തരിച്ചു. ഞായറാഴ്ച മുംബൈയിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നടന്റേത് ആത്മഹത്യയാണെന്ന് കരുതുന്നതായി എഎൻഐയുടെ ട്വീറ്റിൽ പറയുന്നു.

നടൻ അക്ഷത് ഉത്‌കാർഷിനെ മുംബൈയിലെ അന്ധേരി പ്രദേശത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും ആത്മഹത്യയാണെന്ന് ആരോപിക്കപ്പെടുന്നുവെന്നും എഎൻഐയുടെ ട്വീറ്റിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയെന്ന് മുംബൈ പോലീസ് അറിയിച്ചു.

സംഭവത്തിൽ ആക്സിഡെന്റൽ ഡെത്ത് റെക്കോഡ് രജിസ്ട്രർ ചെയ്തെന്ന് അംബോലി പൊലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സോമേശ്വർ കാന്തെ പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു. “ഞങ്ങൾ ഒരു ആക്സിഡന്റൽ ഡെത്ത് റെക്കോർഡ് (എ‌ഡി‌ആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് അന്വേഷിക്കുന്നു. പ്രാഥമിക അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തെറ്റായ കാര്യങ്ങളോന്നും സൂചിപ്പിക്കുന്നില്ല. ഞായറാഴ്ച രാത്രി 10 നും 11:30 നും ഇടയിലാണ് സംഭവം,” സോമേശ്വർ കാന്തെ പറഞ്ഞു.

Read More: Aspiring actor Akshat Utkarsh dies in Mumbai

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook