ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. അലൈന്‍ അസ്‌പെക്റ്റ്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹരായവര്‍. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍ ചൊവ്വാഴ്ച സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നൊബേല്‍ ജേതാക്കളെ പ്രഖ്യാപിച്ചു.
രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കിയ നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ടതിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബോയ്ക്ക് തിങ്കളാഴ്ച വൈദ്യശാസ്ത്രത്തില്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്.
ബുധനാഴ്ച രസതന്ത്രത്തിനും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള നൊബേല്‍ പ്രഖ്യാപിക്കും. 2022 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഒക്ടോബര്‍ 10 നും പ്രഖ്യാപിക്കും