ജയ്‌പൂര്‍: മോദിയുടെ പേരു പറഞ്ഞു വോട്ടു നേടാനാകുമായിരുന്ന കാലം കഴിഞ്ഞെന്നും രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്.

‘രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപിക്കും അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പേര് പ്രചാരണങ്ങളിലും മറ്റും അമിത് ഷാ ഉപയോഗിക്കുന്നത്’ ജയ്പൂരില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘മോദിയുടെ പേരു പറഞ്ഞു വോട്ടു നേടാനാകുമായിരുന്ന സമയം കഴിഞ്ഞു. മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു. അമിത് ഷായും വസുന്ധര രാജെയും പറയുന്നത് നുണകളാണെന്ന് ജനത്തിന് ഇപ്പോള്‍ അറിയാം’ ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.

രാജ്യം ഇന്ന് ഭരിക്കുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായും നരേന്ദ്ര മോദിയും മാത്രമാണെന്നും മോദി സര്‍ക്കാരിന്റെ ജനപ്രിയത പാടെ ഇടിഞ്ഞെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. വസുന്ധര രാജെയുടെ പേരുപയോഗിച്ചു വോട്ടു തേടുന്നതു പരാജയം മാത്രമേ കൊണ്ടുവരികയുള്ളൂവെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ