വാക്സിൻ ആയുധമാണ്, വാക്സിനെടുക്കുന്നവർ ബാഹുബലികളായി മാറുമെന്ന് നരേന്ദ്ര മോദി

എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും മോദി

PM Modi, Narendra Modi, Prime Minister

ന്യൂഡൽഹി: പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് അവസരം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ എം‌പിമാരോടും പാർട്ടികളോടും ഏറ്റവും പ്രയാസമേറിയതും കടുപ്പമേറിയതുമായ ചോദ്യങ്ങൾ‌ ചോദിക്കാൻ‌ ഞാൻ‌ ആവശ്യപ്പെടുന്നു, മാത്രമല്ല സമാധാനപരമായ അന്തരീക്ഷത്തിൽ‌ മറുപടി നൽകാൻ സർക്കാരിനെ അനുവദിക്കുകയും വേണം. ഇത് ജനാധിപത്യത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ശക്തിപ്പെടുത്തുകയും വികസനത്തിന്റെ വേഗത കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സംബന്ധമായ എല്ലാ വിഷയങ്ങളും അവയ്ക്കെതിരായ നമ്മുടെ പോരാട്ടവും ചർച്ച ചെയ്യണം. ഈ പാർലമെന്റ് സെഷൻ ഫലപ്രദമായ സംവാദങ്ങളിൽ അധിഷ്ഠിതമായിരിക്കട്ടെ, ജനങ്ങൾ ആവശ്യപ്പെടുന്ന ഉത്തരങ്ങൾ നൽകട്ടെ. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാണെന്നും മോദി അഭിപ്രായപ്പെട്ടു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരണമെന്നും മോദി ആവശ്യപ്പെട്ടു. വാക്സിൻ നൽകുന്നത് ‘ബാഹു’ (ആയുധങ്ങൾ) ആണ്, അത് എടുക്കുന്നവർ ‘ബാഹുബലി’ ആയി മാറുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ 40 കോടിയിലധികം ആളുകൾ ‘ബാഹുബലി’ ആയി. ഇത് മുന്നോട്ട് പോകും. കോവിഡ് ലോകം മുഴുവൻ പിടിമുറുക്കി. അതിനാൽ ഇതിനെക്കുറിച്ച് പാർലമെന്റിൽ അർത്ഥവത്തായ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More: COVID-19 vaccine slot via Vi app: ഇനി ‘വി ആപ്പി’ലൂടെയും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

ഓഗസ്റ്റ് 13 വരെ നീളുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണി വരെയാകും ലോക്സഭയും രാജ്യസഭയും ചേരുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ask sharpest questions but allow govt to respond pm modi533250

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com