/indian-express-malayalam/media/media_files/2026/01/09/archeological-survey-2026-01-09-12-40-55.jpg)
Photo: Wikipedia
ന്യൂഡൽഹി: രാജ്യത്തെ പുരാതന സ്മാരകങ്ങളുടെ സംരക്ഷണ ചുമതലയിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. വരും ദിവസങ്ങളിൽ സംരക്ഷിത സ്മാരകങ്ങളുടെ പരിപാലനവും പുനരുദ്ധാരണ പ്രവർത്തനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇതുവരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) മാത്രം ഉത്തരവാദിത്തമായിരുന്ന ഈ മേഖലയിൽ കോർപ്പറേറ്റ് ദാതാക്കൾക്ക് ഇനി നേരിട്ട് ഏജൻസികളെ നിയമിക്കാം.
Also Read:തുർക്മാൻ ഗേറ്റ് സംഘർഷം: 6 പേർ കൂടി അറസ്റ്റിൽ; 10 ഇൻഫ്‌ലുവൻസർമാരെ തിരിച്ചറിഞ്ഞു, ഒരാൾക്ക് സമൻസ്
കൺസർവേഷൻ ആർക്കിടെക്റ്റുകളെ എംപാനൽ ചെയ്യുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. ഇതിനകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിലധികം സ്വകാര്യ ഏജൻസികൾ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരി 12-ന് അപേക്ഷാ കാലാവധി അവസാനിക്കുന്നതോടെ ഒരു ആഭ്യന്തര സമിതി ഇവ പരിശോധിക്കുകയും അർഹരായ ഏജൻസികളെ തിരഞ്ഞെടുക്കുകയും ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്താണ് പുതിയ മാറ്റം?
നേരത്തെ നിലവിലുണ്ടായിരുന്ന 'അഡോപ്റ്റ് എ ഹെറിറ്റേജ്' പദ്ധതിയിലൂടെ സ്മാരകങ്ങളിൽ ശൗചാലയങ്ങൾ, കഫേകൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മാത്രമേ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. 'മോനുമെന്റ് മിത്ര' എന്നറിയപ്പെട്ടിരുന്ന ഈ പങ്കാളിത്തത്തിൽ നിന്നും വ്യത്യസ്തമായി, സ്മാരകങ്ങളുടെ പ്രധാനമായ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ പുതിയ നയം അനുസരിച്ച് സ്വകാര്യ ദാതാക്കൾക്ക് സാധിക്കും.
ലക്ഷ്യങ്ങളും നിബന്ധനകളും
നിലവിൽ എ.എസ്.ഐയുടെ കീഴിലുള്ള ഏകദേശം 3,700 സ്മാരകങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾ പലപ്പോഴും മന്ദഗതിയിലാണെന്ന വിലയിരുത്തലുണ്ട്. സ്വകാര്യ ഏജൻസികളെ കൂടി ഉൾപ്പെടുത്തുന്നതിലൂടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പൈതൃക സംരക്ഷണ മേഖലയിൽ കൂടുതൽ വിദഗ്ധരെ വളർത്തിയെടുക്കാനും സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു.
Also Read:ഇൻഡോർ മലിനജല ദുരന്തം: എട്ട് മരണമെന്ന് സർക്കാർ, നഷ്ടപരിഹാരം നൽകിയത് 18 കുടുംബങ്ങൾക്ക്
എങ്കിലും, ഈ പ്രവർത്തനങ്ങൾ പൂർണ്ണമായും എ.എസ്.ഐ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കും മേൽനോട്ടത്തിനും വിധേയമായിരിക്കും. എ.എസ്.ഐ അംഗീകരിച്ച പ്രോജക്ട് റിപ്പോർട്ട് പ്രകാരം മാത്രമേ ജോലികൾ ചെയ്യാൻ പാടുള്ളൂ. കുറഞ്ഞത് 100 വർഷമെങ്കിലും പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിച്ചു പരിചയമുള്ള ഏജൻസികൾക്ക് മാത്രമായിരിക്കും ഇതിൽ അവസരം നൽകുക.
Also Read:ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ സുപ്രീം കോടതി ഇടപെടൽ; പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു
ആദ്യ ഘട്ടത്തിൽ 250 സ്മാരകങ്ങളുടെ പട്ടികയാണ് മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ദാതാക്കൾക്ക് ഇതിൽ നിന്നും താൽപ്പര്യമുള്ള സ്മാരകം തിരഞ്ഞെടുക്കാം. അതല്ലെങ്കിൽ പ്രത്യേക താൽപ്പര്യമുള്ള പൈതൃക കേന്ദ്രങ്ങളെക്കുറിച്ച് സർക്കാരുമായി ചർച്ച നടത്താനും അവസരമുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ നിലവിലുള്ള പി.പി.പിമോഡലിലേക്ക് ഇന്ത്യയുടെ പുരാവസ്തു സംരക്ഷണ മേഖലയും ചുവടുമാറുന്നതിന്റെ സൂചനയാണിത്.
Read More:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us