scorecardresearch

ജയിലിലെ ആദ്യദിനം ശശികല ഉറങ്ങിയത് തറയില്‍; പ്രഭാതക്ഷണം പുളിസാദവും ചമ്മന്തിയും

ഇന്ന് പ്രഭാത ഭക്ഷണമായി പുളിസാദവും ചമ്മന്തിയുമാണ് ശശികല കഴിച്ചത്. അതിനു മുമ്പ് അവര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്

ഇന്ന് പ്രഭാത ഭക്ഷണമായി പുളിസാദവും ചമ്മന്തിയുമാണ് ശശികല കഴിച്ചത്. അതിനു മുമ്പ് അവര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ജയിലിലെ ആദ്യദിനം ശശികല ഉറങ്ങിയത് തറയില്‍; പ്രഭാതക്ഷണം പുളിസാദവും ചമ്മന്തിയും

Chennai: AIADMK General Secretary VK Sasikala before leaving for meeting with Governor CH Vidyasagar Rao at former Chief Minister J Jayalalithaa's memorial in Chennai on Thursday. PTI Photo by R Senthil Kumar(PTI2_9_2017_000299A)

ബംഗളൂരു: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികല ആദ്യദിനമായ ഇന്നലെ തറയിലാണ് ഉറങ്ങിയത്. ജയിലില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് എഴുതിയ കത്തിലെ ആവശ്യങ്ങള്‍ ജയിലധികൃതര്‍ നിഷേധിച്ചതോടെയാണ് തറയില്‍ ഉറങ്ങാന്‍ ശശികല നിര്‍ബന്ധിതയായത്.

Advertisment

നാല് വര്‍ഷത്തെ ശിക്ഷാ കാലാവധിയില്‍ 9234ആം നമ്പര്‍ തടവുപുള്ളിയായിട്ടാണ് ശശികല അറിയപ്പെടുക. ഇന്ന് പ്രഭാത ഭക്ഷണമായി പുളിസാദവും ചമ്മന്തിയുമാണ് ശശികല കഴിച്ചത്. അതിനു മുമ്പ് അവര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ തറയില്‍ കിടന്നുറങ്ങിയ ശശികലക്ക് കട്ടില്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമുണ്ട്.

ഇത് പരിഗണിക്കുന്ന കാര്യം അധികൃതര്‍ ആലോചിക്കുന്നുണ്ട്. കട്ടിലും ഒരു കിടക്കയും ശശികലയ്ക്ക് അധികൃതര്‍ നല്‍കും. മറ്റ് രണ്ട് സഹതടവുകാരൊത്താണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ മെഴുകുതിരി നിര്‍മ്മാണത്തിലാണ് ശശികല ഏര്‍പ്പെടുക. അമ്പത് രൂപ ദിവസക്കൂലിക്ക് ആണ് ശശികല ജോലി ചെയ്യുക.

ശിക്ഷാ കാലയളവില്‍ ധരിക്കാനായി മൂന്ന് വെളുത്ത സാരികളാണ് ശശികലയ്ക്ക് കൊടുത്തിട്ടുള്ളത്. ഇത് ആദ്യമായല്ല ശശികല ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 2015ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒപ്പം 21 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

Advertisment

ജയലളിതയെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം ജയിലധികൃതര്‍ നിഷേധിച്ചു. ഇതിനിടെ പുറത്ത് ശശികലയുടെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച് കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ തന്നെ പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നാണ് സൂചന.

15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ഗവർണറുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.

തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പളനിസ്വാമി ഇന്നലെ ഗവർണറെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ഗവർണർ അദ്ദേഹത്തെ രാജ്ഭവനിലേക്ക് ക്ഷണിച്ചത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും ശശികല പക്ഷത്താണ്.

ശശികല ജയിലിൽ പോയതോടെ കൂടുതൽ എംഎൽഎമാർ കാവൽ മുഖ്യമന്ത്രി ഒ.പനീർസൽവത്തിനൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതാണ് എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ വഴിയൊരുക്കിയത്.

Tamilnadu Edappadi Palanisamy Vk Sasikala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: