ന്യൂഡല്‍ഹി : പുരാവസ്തു വകുപ്പിനു കീഴിലുള്ള കാഴ്ചബംഗ്ലാവുകളില്‍ സെല്‍ഫി സ്റ്റിക് കര്‍ശനമായി വിലക്കാന്‍ തീരുമാനം. പുരാവസ്തുവകുപ്പിന്‍റെ കീഴില്‍ വരുന്ന രാജ്യത്തെ എല്ലാ കാഴ്ചബംഗ്ലാവുകള്‍ക്കും വിലക്ക് ബാധകമാവും. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ താത്കാലിക വിലക്കിനെ സ്ഥിരപ്പെടുത്താന്‍ വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
ബുധനാഴ്ച്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് “കാഴ്ചബംഗ്ലാവുകളുടെ പരിതിയില്‍ സെല്‍ഫി സ്റ്റിക്കുകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തുന്നു” എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചത്. സെല്‍ഫി സ്റ്റിക്കുകള്‍ക്ക് പുറമേ വലിയ ക്യാമറകള്‍ക്കും ക്യാമറ ഫ്ലാഷുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്തിരുന്നാലും, ആഗ്രയിലെ താജ് മഹലും ഡല്‍ഹിയിലെ ഇന്ത്യൻ യുദ്ധ സ്മാരകം മ്യൂസിയത്തിലും അടക്കം 46 മ്യൂസിയങ്ങളില്‍ സെല്‍ഫോണില്‍ ഫോട്ടോ എടുക്കുന്നത് തുടരാം. ഫ്ലാഷോ കൃത്രിമ വെളിച്ചമോ ഉപയോഗിക്കാതെ ലഭ്യമായ വെളിച്ചത്തില്‍ ഫൊട്ടോ എടുക്കണം എന്ന് മാത്രം.
പുരാതനങ്ങളായ സംസ്കാരങ്ങളുടെ അവശേഷിക്കുന്നതായ ചെറുതും പഴക്കംചെന്നതുമായ വാസ്തുക്കള്‍ ആണ് പുരാവസ്തു വകുപ്പിന്റെ കാഴ്ചബംഗ്ലാവുകളില്‍ പ്രദര്‍ശനത്തിനു വെക്കുന്നത്.
“സാധാരണയായി, മറ്റു പൊതു കാഴ്ചബംഗ്ലാവുകളെക്കാള്‍ ചെറുതാണ് പുരാവസ്തു വകുപ്പിന്‍റെ കാഴ്ചബംഗ്ലാവുകള്‍. അവിടെ ഇടപെടുന്നതിനു സ്ഥല പരിമിതികളുമുണ്ട്. അതിനാല്‍ തന്നെ സെല്‍ഫി സ്റ്റിക്കുകളുമായി വരുന്നവര്‍ മറ്റുള്ള സന്ദര്‍ശകര്‍ക്ക് തടസ്സമായി തീരുന്നു. പുരാവസ്തു വകുപ്പില്‍ എഡീഷണല്‍ ഡയറകറ്റര്‍ ജനറലായ രാകേഷ് സിംഗ് ലാല്‍ പറഞ്ഞു.