മോദിയെയും അമിത് ഷായെയും എതിര്‍ക്കാന്‍ കരുത്തുള്ള ഏക നേതാവ് രാഹുല്‍ ഗാന്ധി: ഗെഹ്‌ലോട്ട്

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായി രംഗത്തുവന്ന കോൺഗ്രസ് നേതാക്കളിൽ ഒരാൾ രാഹുൽ ഗാന്ധിയാണ്

Rahul Gandhi, Wayanad

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെയും എതിര്‍ക്കാന്‍ കരുത്തും പ്രാപ്തിയുമുള്ള ഏക നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കണമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയത്.

Read Also: രക്ഷിക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ പരാജയം; ധനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല: ചെന്നിത്തല

“നരേന്ദ്ര മോദിയെയും അമിത് ഷായെയും വെല്ലുവിളിക്കാന്‍ ധൈര്യമുള്ളതും ഭയമില്ലാത്തതുമായ പ്രതിപക്ഷത്തെ ഏകനേതാവ് രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും മുന്നിട്ടിറങ്ങണം. നരേന്ദ്ര മോദിക്ക് ബദലായി മറ്റൊരു നേതാവില്ലെന്ന പ്രചാരണം തെറ്റാണ്. രാഹുല്‍ ഗാന്ധി അതിനുപറ്റിയ നേതാവാണ്. നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പെരുമാറ്റ ശൈലി വ്യത്യസ്തമാണ്. മോദി എപ്പോഴും വൈകാരികമായാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദി എന്തും ചെയ്യും,” അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Read Also: സിനിമയിലെ രാഷ്ട്രീയം; പൗരത്വ ബില്ലിനെ എതിര്‍ത്ത് ‘ഉണ്ട’ ടീം, ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായി രംഗത്തുവന്ന കോൺഗ്രസ് നേതാക്കളിലൊരാൾ രാഹുൽ ഗാന്ധിയാണ്. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് രാഹുൽ നേരത്തെ രംഗത്തെത്തിയത്. ബില്ലിനെ പിന്തുണയ്ക്കുന്നവർ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. “പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവരെല്ലാം രാജ്യത്തെ ആക്രമിക്കുകയും അതിന്റെ അടിത്തറ നശിപ്പിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ashok gehlot about rahul gandhi and congress

Next Story
പൗരത്വ ബില്‍ രാജ്യസഭയിലും പാസായി; കറുത്ത ദിനമെന്നു കോണ്‍ഗ്രസ്Citizenship Bill, പൗരത്വ ഭേദഗതി ബില്‍, Citizenship Bill in Rajya Sabha, പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിൽ, BJP, ബിജെപി, Shiv Sena, ശിവസേന, Congress, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com