scorecardresearch

രാഹുൽ ഗാന്ധി ശകാരിച്ചു; പൊലീസുകാരിയെ മർദ്ദിച്ച എംഎൽഎ മാപ്പു പറഞ്ഞു

പൊലീസുകാരിയും എംഎൽഎയെ മർദ്ദിച്ചു

പൊലീസുകാരിയും എംഎൽഎയെ മർദ്ദിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
രാഹുൽ ഗാന്ധി ശകാരിച്ചു; പൊലീസുകാരിയെ മർദ്ദിച്ച എംഎൽഎ മാപ്പു പറഞ്ഞു

Congress MLA Asha Kumari slapped lady police constable during Rahul Gandhi Shimla Visit on Friday. Express Photo by Pradeep Kumar 29/12/17

ഷിംല: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശകാരത്തെ തുടർന്ന് പൊലീസുകാരിയെ മർദ്ദിച്ച കോൺഗ്രസ് എംഎൽഎ ആശാ കുമാരി മാപ്പ് പറഞ്ഞു. എന്നാൽ തന്റെ മകളുടെ പ്രായമുള്ള പൊലീസുകാരി തന്നെ അധിക്ഷേപിക്കുകയും തള്ളുകയും ചെയ്തുവെന്ന് ആശാ കുമാരി കുറ്റപ്പെടുത്തി.

Advertisment

"അവരെന്നെ അധിക്ഷേപിക്കുകയും തള്ളുകയും ചെയ്തു. കുറച്ച് ക്ഷമ കാണിക്കാമായിരുന്നു അവർക്ക്. എനിക്കവരുടെ അമ്മയുടെ പ്രായം കാണില്ലേ? ശരിയാണ്, എനിക്കെന്റെ ക്ഷമ നശിച്ചു, ഞാൻ മോശമായി പെരുമാറി. അങ്ങിനെ പാടില്ലായിരുന്നു, മാപ്പ്", ആശ കുമാരി പ്രസ്താവനയിൽ പറഞ്ഞു.

ഒരാൾക്കും മറ്റൊരാളെ അടിക്കാനോ മർദ്ദിക്കാനോ അവകാശം ഇല്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. "ഞാനീ കാര്യത്തിൽ ഒട്ടും സന്തുഷ്ടനല്ല. ഇതല്ല കോൺഗ്രസിന്റെ സംസ്കാരം. ആർക്കും മറ്റൊരാളെ മർദ്ദിക്കാൻ അവകാശമില്ല", അവർ പറഞ്ഞു.

ഇന്ന് രാവിലെയാണ് കോൺഗ്രസ് എംഎൽഎ പൊലീസുകാരിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പൊലീസുകാരി എംഎൽഎയെ തിരിച്ചും മർദ്ദിച്ചു. ഷിംലയിൽ രാഹുൽ ഗാന്ധിയുടെ പുനരവലോകന യോഗത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഈ സംഭവം. എംഎൽഎയെ തടഞ്ഞുനിർത്തിയ പൊലീസുകാരി ഇവരെ അസഭ്യം പറഞ്ഞെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

Advertisment

ഹിമാചൽ പ്രദേശിലെ തോൽവി അവലോകനം ചെയ്യാനായിരുന്നു ഇന്ന് രാഹുൽ ഗാന്ധി ഷിംലയിലെത്തിയത്.

Police Congress Himachal Pradesh Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: