ജോദ്പൂര്‍: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന്റെ ജാമ്യഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. അസുഖമായി ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ലക്ഷ്മി ദേവിയെ കാണാനായി തനിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആശാറാം ബാപ്പു ജാമ്യാപേക്ഷയില്‍ അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആശാറാം ബാപ്പു ജയിലിലാണ്.

എന്നാല്‍ ഇതുപോലെയുള്ള ക്രൂരന്മാരോട് കോടതിയ്ക്ക് യാതൊരു സഹതാപവുമില്ലെന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സന്ദീപ് മെഹ്തയുടെ വിധിയില്‍ പറഞ്ഞത്. ജസ്റ്റിസ് സങ്കീത് ലോധ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും മാറിയതോടെയാണ് ഹര്‍ജി സന്ദീപ് മെഹ്തയ്ക്ക് മുന്നിലെത്തിയത്.

ആശാറാം ബാപ്പുവിന്റെ ഭാര്യക്ക് അസുഖമില്ലെന്നും അവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും സര്‍ക്കാര്‍ വക്കീല്‍ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ