ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രശംസിക്കാനായി മഹാഭാരത കഥയെ ഉപയോഗിച്ച രജനീകാന്തിന് മറുപടിയുമായി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. കശ്മീരില്‍ വിഷയത്തിലായിരുന്നു രജനീകാന്തിന്റെ പരാമര്‍ശനം. അങ്ങനെയെങ്കില്‍ പാണ്ഡവരും കൗരവ്വരും ആരാണെന്നായിരുന്നു ഒവൈസിയുടെ മറു ചോദ്യം.

മോദിയും അമിത് ഷായും അര്‍ജുനനും കൃഷ്ണനും പോലെയാണെന്നായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷെ ആരാണ് കൃഷ്ണന്‍ ആരാണ് അര്‍ജുനന്‍ എന്ന് നമുക്ക് അറിയില്ലെന്നും താരം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഒവൈസി രംഗത്തെത്തിയത്

Read More: മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ: രജനീകാന്ത്
”ജമ്മു കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ മോദിയേയും ഷായേയും കൃഷ്ണനോടും അര്‍ജുനനോടുമാണ് ഒരു തമിഴ്‌നടന്‍ ഉപമിച്ചത്. അങ്ങനെയെങ്കില്‍ ഇവിടെ ആരാണ് പാണ്ഡവര്‍, ആരാണ് കൗരവ്വര്‍? രാജ്യത്ത് മറ്റൊരു മഹാഭാരതാണോ നിങ്ങള്‍ക്ക് വേണ്ടത്?” ഒവൈസി ചോദിച്ചു.

നേരത്തെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് കെഎസ് അഴഗിരിയും രജനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രജനികാന്തിനോട് മഹാഭാരതം വീണ്ടും വായിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook