scorecardresearch

തുടർക്കഥയാകുന്ന സഭാ സ്തംഭനം; തളരുന്നത് ഇന്ത്യൻ ജനാധിപത്യം

സഭാ സ്തംഭനത്തിന് കാരണം പ്രതിപക്ഷമാണെന്നാണ് സർക്കാരിന്റെ വാദം

സഭാ സ്തംഭനത്തിന് കാരണം പ്രതിപക്ഷമാണെന്നാണ് സർക്കാരിന്റെ വാദം

author-image
Vikas Pathak
New Update
Parliament session

പാർലമെന്റ്

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കങ്ങൾ സഭാനടപടികളെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാകുന്നു. എസ്ഐആർ സംബന്ധിച്ച ചർച്ചകൾക്കായി പ്രതിപക്ഷം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് സമ്മേളനം തുടങ്ങുന്നത്. 

Advertisment

കഴിഞ്ഞ കുറച്ചുകാലമായി പാർലമെന്റിൽ ബഹളങ്ങൾ പതിവാകുകയും ചർച്ചകൾ ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. "പാർലമെന്റിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണിത്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭരണപക്ഷം തയ്യാറാകാത്തതും, സ്വന്തം കാര്യപരിപാടികൾ മാത്രം നടപ്പാക്കാൻ ശ്രമിക്കുന്നതുമാണ് ഇതിന് കാരണം," മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടി. സഭാ നേതാവും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആശയവിനിമയം നിലച്ചുപോയതാണ് ഇത്തരം പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ബാബരി മസ്ജിദ് തകർത്ത ദിവസം ആഘോഷിക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി മണിക്കൂറുകൾക്കു ശേഷം പിന്മാറ്റം

കണക്കുകൾ സൂചിപ്പിക്കുന്നത്

കഴിഞ്ഞ മൺസൂൺ സമ്മേളനത്തിലെ കണക്കുകൾ ഈ ആശങ്കകളെ ശരിവെക്കുന്നതാണ്. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം, മൺസൂൺ സമ്മേളനത്തിൽ ലോക്സഭ നിശ്ചയിച്ച സമയത്തിന്റെ 29 ശതമാനം മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയിലാകട്ടെ ഇത് 34 ശതമാനമായിരുന്നു. ചോദ്യോത്തര വേളകളെയാണ് ഈ സ്തംഭനം ഏറ്റവും കൂടുതൽ ബാധിച്ചത്.

Advertisment

പല സുപ്രധാന ബില്ലുകളും കാര്യമായ ചർച്ചകളില്ലാതെയാണ് പാസാക്കപ്പെട്ടത്. ഉദാഹരണത്തിന്, ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ഇരുസഭകളിലും ഒരൊറ്റ ദിവസം കൊണ്ട് പാസാക്കി. ലോക്സഭയിൽ വെറും 6 മിനിറ്റും രാജ്യസഭയിൽ 23 മിനിറ്റും മാത്രമാണ് ഇതിനായി ചർച്ച നടന്നത്.

Also Read: എസ്‌ഐആർ സമയപരിധി നീട്ടി; കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് ബാധകം

പരസ്പരം പഴിചാരി ഇരുപക്ഷവും

പാർലമെന്റ് വെറുമൊരു 'റബ്ബർ സ്റ്റാമ്പ്' ആയി മാറിയെന്നും സ്റ്റാന്റിങ് കമ്മിറ്റികളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി വിമർശിച്ചു. എന്നാൽ, സഭാ സ്തംഭനത്തിന് കാരണം പ്രതിപക്ഷമാണെന്നാണ് സർക്കാരിന്റെ വാദം. "ഒന്നോ രണ്ടോ പരാജയപ്പെട്ട നേതാക്കളാണ് പ്രതിപക്ഷത്തിന്റെ അജണ്ട നിശ്ചയിക്കുന്നത്," പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി.

ചരിത്രപരമായ വീഴ്ച

പാർലമെന്റിന്റെ പ്രവർത്തന ദിവസങ്ങളിൽ ചരിത്രപരമായി വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1952-70 കാലഘട്ടത്തിൽ വർഷത്തിൽ ശരാശരി 121 ദിവസങ്ങൾ സഭ ചേർന്നിരുന്നെങ്കിൽ, 2000-ത്തിന് ശേഷം അത് 68 ദിവസമായി ചുരുങ്ങി. 17-ാം ലോക്സഭയുടെ കാലയളവിൽ (2019-2024) സഭ സമ്മേളിച്ചത് ഏറ്റവും കുറഞ്ഞ ദിവസങ്ങളിലായിരുന്നു. കൂടാതെ, ഒരു ഡെപ്യൂട്ടി സ്പീക്കർ ഇല്ലാതെ കാലാവധി പൂർത്തിയാക്കിയ ആദ്യ ലോക്സഭയും ഇതായിരുന്നു.

Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി

ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്ക് അയക്കുന്നതിലും വലിയ വീഴ്ചയുണ്ടായി. 14-ാം ലോക്സഭയിൽ 60 ശതമാനം ബില്ലുകൾ കമ്മിറ്റികൾക്ക് വിട്ടിരുന്നെങ്കിൽ, 17-ാം ലോക്സഭയിൽ അത് 20 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഈ പ്രവണത ഏതെങ്കിലും ഒരു സർക്കാരിന്റെ മാത്രം കുഴപ്പമല്ലെന്നും, യുപിഎ-2 കാലഘട്ടത്തിലും സമാനമായ രീതിയിൽ സഭയുടെ പ്രവർത്തന ദിനം കുറവായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Read More: ഡിറ്റ് വ ചുഴലിക്കാറ്റ്; തമിഴ് നാട്ടിൽ അതീവജാഗ്രത, വിമാനസർവ്വീസുകൾ റദ്ദാക്കി

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: