scorecardresearch

ട്രംപിന്റെ ബോർഡ് ഓഫ് പീസ്; നയം വ്യക്തമാക്കാതെ ഇന്ത്യ, വിട്ടുനിന്ന് നിരവധി രാജ്യങ്ങൾ

കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും നയതന്ത്ര വിദഗ്ധർ അറിയിച്ചു

കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും നയതന്ത്ര വിദഗ്ധർ അറിയിച്ചു

author-image
WebDesk
New Update
trump new 1

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസി'ൽ പങ്കെടുക്കാതെ ഇന്ത്യ. പലസ്തീൻ- ഇസ്രയേൽ സംഘർഷം ഉൾപ്പടെയുള്ള യുദ്ധ സമാനമായ സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുഃനസ്ഥാപിക്കാനും ഡൊണാൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയാണ് ബോർഡ് ഓഫ് പീസ്.

Advertisment

പലസ്തീൻ ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലാണ് സമാധാന സമിതി രൂപീകരിക്കുന്നത്. സമിതിയിൽ ചേരാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഫ്രാൻസ്, യുകെ, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങൾ 'ബോർഡ് ഓഫ് പീസ്' ന്റെ ഒപ്പുവയ്ക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

Also Read:ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും നയതന്ത്ര വിദഗ്ധർ അറിയിച്ചു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീന, മധ്യ ഏഷ്യൻ രാജ്യങ്ങളായ അർമേനിയ, അസർബൈജാൻ, ബഹ്റൈൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഖസാക്കിസ്ഥാൻ, മൊറോക്കോ, യുഎഇ, പാകിസ്ഥാൻ, സൗദി അറേബ്യ, വിയറ്റ്‌നാം എന്നിവർ കരാറിൽ ഒപ്പുവച്ച രാജ്യങ്ങളാണ്.

Also Read: ഫ്രാൻസിന്റെ ജി-7 ക്ഷണം തള്ളി ട്രംപ്; മക്രോണിന് രാഷ്ട്രീയ ആയുസ്സില്ലെന്നും വിമർശനം

അതേസമയം, ട്രംപിന്റെ സമാധാന സമിതിയിൽ ഒപ്പിടാതെ നിരവധി രാജ്യങ്ങൾ. ജർമ്മനി, ഇറ്റലി, പരാഗ്വേ, റഷ്യ, സ്ലോവേനിയ, തുർക്കി, യുക്രെയ്ൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സമാധാന സമിതിയിൽ നിന്ന് വിട്ടുനിന്നു. ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സമാധാന സമിതി ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുമെന്നാണ് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Also Read: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്

ബോർഡ് ഓഫ് പീസ് പ്രാവർത്തികമാക്കുന്നതിന് എക്സിക്യൂട്ടീവ് ബോർഡ് രൂപീകരിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, അമേരിക്കയുടെ മധ്യ ഏഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, വ്യവസായിയും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ, ലോക ബാങ്ക് അധ്യക്ഷൻ അജയ് ബംഗ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടുന്നതായി വിവിധ മാധ്യമങ്ങൾ പറയുന്നു.

ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് സിഇഒ മാർക്ക് റോവൻ, അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങൾ. നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗാസ സംഘടനയിലും ബോർഡിന്റെ മേൽനോട്ടം ഉണ്ടാകുമെന്ന് വിവിധ മാധ്യമങ്ങൾ കൂട്ടിച്ചേർത്തു.

Read More:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: