scorecardresearch

സ്റ്റാർട്ടപ്പുകൾക്ക് പരാതി; ഡേറ്റ പ്രാദേശികവൽക്കരണത്തിന്റെ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ കേന്ദ്രം

പുതിയ കരട് ബിൽ പ്രകാരം, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ആ ഡേറ്റയുടെ ഒരു പകർപ്പ് ഇന്ത്യയിൽ സൂക്ഷിക്കേണ്ടതുണ്ട്, കൂടാതെ നിർണ്ണായക വ്യക്തിഗത ഡേറ്റകൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതും നിരോധിച്ചിട്ടുണ്ട്

പുതിയ കരട് ബിൽ പ്രകാരം, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ആ ഡേറ്റയുടെ ഒരു പകർപ്പ് ഇന്ത്യയിൽ സൂക്ഷിക്കേണ്ടതുണ്ട്, കൂടാതെ നിർണ്ണായക വ്യക്തിഗത ഡേറ്റകൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതും നിരോധിച്ചിട്ടുണ്ട്

author-image
WebDesk
New Update
Data, privacy

Illustration: CR Sasikumar

പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ കരടിലെ ഡേറ്റ പ്രാദേശികവല്കരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. മാനദണ്ഡങ്ങൾ കഠിനമാണെന്നും പ്രവർത്തനത്തിന് തടസ്സമാകുമെന്നുമുള്ള സ്റ്റാർട്ടപ്പുകളുടെ പരാതിയെത്തുടർന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം അവ ലഘൂകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

പുതിയ കരട് ബിൽ പ്രകാരം, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ആ ഡേറ്റയുടെ ഒരു പകർപ്പ് ഇന്ത്യയിൽ സൂക്ഷിക്കേണ്ടതുണ്ട്, കൂടാതെ നിർണ്ണായക വ്യക്തിഗത ഡേറ്റകൾ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതും നിരോധിച്ചിട്ടുണ്ട്. ഓൺലൈനിലോ ഓഫ്‌ലൈനായോ ഒരു വ്യക്തിയെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന വിവരങ്ങൾ വ്യക്തിഗത ഡേറ്റയിൽ ഉൾപ്പെടുന്നതാണ്.

“ആശങ്കകൾ ഉന്നയിച്ച് സ്റ്റാർട്ടപ്പുകളിൽ നിന്ന് നൂറുകണക്കിന് കത്തുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്… നൂതനത്വത്തെ തടയുന്ന ഒരു ബിൽ നമുക്ക് ആവശ്യമില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു. "നിലവിലെ കരട് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെയുള്ള കഠിനമായ പ്രാദേശികവൽക്കരണ മാനദണ്ഡങ്ങൾ അവർ ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാർട്ട്-അപ്പുകൾ സൂചിപ്പിച്ചു, ഞങ്ങൾ സ്റ്റാർട്ടപ്പുകൾക്കുള്ള വ്യവസ്ഥകൾ വീണ്ടും പരിശോധിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതയും നൂതനത്വവും സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ട്, യൂറോപ്യൻ യൂണിയന്റെ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) ഏറെ നിയന്ത്രിതമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “ജിഡിപിആർ ഈ മേഖലയിലെ നവീകരണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചുവെന്നുമാണ് പൊതുസമ്മതി. യൂറോപ്യൻ യൂണിയനിൽ നിന്ന് വ്യത്യസ്തമായി, ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്, അതുകൊണ്ട് അവരുടെ വഴികളിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല," ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

ഇന്ത്യയിൽ സാന്നിധ്യമില്ലാത്ത കമ്പനികളിൽ നിന്നുള്ള നിരവധിസേവനങ്ങൾ സ്റ്റാർട്ടപ്പുകൾ ഉപയോഗിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ കഠിനമായ പ്രാദേശികവൽക്കരണ ഉത്തരവ് അതിർത്തി കടന്നുള്ള ബിസിനസിനെ തടസ്സപ്പെടുത്തുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ പറഞ്ഞു.

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് കാര്യമായ നിക്ഷേപം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത് വരുന്നത്. റഷ്യയുടെയുക്രൈൻ അധിനിവേശം, ടെക് സ്റ്റോക്ക് മൂല്യനിർണ്ണയത്തിലെ കുറവ്, പണപ്പെരുപ്പം എന്നിവ കാരണം ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 40 ശതമാനം ഇടിഞ്ഞ് 6.8 ബില്യൺ ഡോളറായതായി പിഡബ്ല്യുസി ഇന്ത്യയുടെ ജൂലൈ റിപ്പോർട്ട് പറയുന്നു.

പുതിയ കരടിൽ പൊതുജനങ്ങൾക്ക് ഇടയിൽ നിന്ന് സ്വകാര്യത ആശങ്കകൾ ഉയർന്നിട്ടുണ്ട്. " നിർണായകമായ വ്യക്തിഗത ഡേറ്റ എന്താണെന്ന് നിർണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് വിട്ടുകൊടുക്കുന്നത്, ദേശീയ സുരക്ഷയുടെ പേരിൽ സ്വകാര്യതയിലേക്കുള്ള അമിതമായ അതിരുകടന്ന കടന്നുകയറ്റങ്ങളിലേക്കും അധികാര ദുർവിനിയോഗത്തിലേക്ക് നയിക്കും," എന്ന് ഡൽഹി ആസ്ഥാനമായുള്ള ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം സംയുക്ത പാർലമെന്ററി സമിതി ഒരു പതിപ്പ് പുറത്തിറക്കിയതിന് ശേഷമാണ് ഡേറ്റ പ്രൊട്ടക്ഷൻ ബിൽ പരിഗണനയ്ക്ക് വന്നത്. മുൻ ജഡ്ജി ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സമിതിയാണ് 2018ൽ ആദ്യ കരട് തയ്യാറാക്കിയത്.

ബില്ലിന്റെ ആദ്യ കരട് തയ്യാറാക്കുമ്പോൾ 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്പോൾ 2021 ലെ ഐടി നിയമങ്ങളുണ്ട്, കൂടാതെ വ്യക്തിഗതമല്ലാത്ത ഡാറ്റ കൈകാര്യം ചെയ്യുന്ന ദേശീയ ഡാറ്റാ ഗവേണൻസ് ചട്ടക്കൂടിന്റെ കരടും തയ്യാറാക്കിയിട്ടുണ്ട് ഇതും ഒരു പ്രശ്‌നമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രാദേശിക സ്റ്റാർട്ടപ്പുകൾ മാത്രമല്ല, ഗൂഗിൾ, മെറ്റാ പോലുള്ള വലിയ ടെക് കമ്പനികളും നിർദ്ദിഷ്ട ഡാറ്റാ പ്രാദേശികവൽക്കരണ വ്യവസ്ഥകളിൽ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മെയ് മാസത്തിൽ, മെറ്റായുടെ വിപിയും ഡെപ്യൂട്ടി ചീഫ് പ്രൈവസി ഓഫീസറുമായ റോബ് ഷെർമാൻ, ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവൽക്കരണ മാനദണ്ഡങ്ങൾ കമ്പനിക്ക് രാജ്യത്ത് സേവനങ്ങൾ നൽകുന്നത് ബുദ്ധിമുട്ടുള്ളതാക്കുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം, ഗൂഗിളിന്റെ ചീഫ് പ്രൈവസി ഓഫീസർ കീത്ത് എൻറൈറ്റ്, ഡാറ്റ പ്രാദേശികവൽക്കരണ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും സൂചിപ്പിച്ചിരുന്നു.

Data

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: