തിരഞ്ഞെടുപ്പ് പരാജയം മാത്രമല്ല അതിലും വലിയ തിരിച്ചടിയാണ് യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് നേരിടുന്നത്. വിവിധ വിചാരണകളിൽ നിന്ന് പ്രസിഡന്റ് എന്ന നിലയിൽ ലഭിച്ചുകൊണ്ടിരുന്ന സംരക്ഷണം അദ്ദേഹത്തിന് നഷ്ടപ്പെടും

ജനുവരി 20 വരെയാണ് ട്രംപിന്റെ കാലാവധി. തന്റെ പരാജയം സമ്മതിക്കാനും സ്ഥാനമൊഴിയാനും ട്രംപ് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ ട്രംപ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പ്രസിഡമന്റിന്റെ കുടുംബ ബിസിനസ്സും അതിന്റെ പ്രവർത്തനങ്ങളും നികുതിയുമായി ബന്ധപ്പെട്ട് അന്വേഷണം ട്രംപം നേരിടേണ്ടി വരും. ഇത് നിലവിൽ മൻഹാട്ടൻ ഡിസ്രിക് ജൂറിയുടെ മുന്നിൽ പെൻഡിങ്ങിൽ തുടരുകയാണ്. പ്രസിഡന്റ് എന്ന നിലയിലുള്ള സംരക്ഷണം അവസാനിക്കുന്തോടെ ട്രംപിനെതിരായ നപടികൾ കോടതിക്ക് ആരംഭിക്കാനാവും.

കുറച്ച് നാളായി കേസ് സ്തംഭിച്ച അവസ്ഥയിലാണ്. ഡെമോക്രാറ്റായ ജില്ലാ അറ്റോർണി ജനറൽ സൈറസ് ആർ വാൻസ് ജൂനിയർ നടത്തിയ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചാണ് വാൻസ് അന്വേഷണം ആരംഭിച്ചതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കുറ്റകൃത്യങ്ങൾ നടന്നതായി കണ്ടെത്തിയാൽ ട്രംപ് നിയമ നിർവഹണ ഏജൻസികളെ അഭിമുഖീകരിക്കേണ്ടി വരും. ഒരു മുൻ പ്രസിഡന്റിന് തടവ് ശിക്ഷ ലഭിക്കുന്ന അവസ്ഥയിലേക്ക് വരെ സ്ഥിതിഗതികൾ എത്തിച്ചേരാനും സാധ്യതയുണ്ട്.

“അദ്ദേഹത്തിന് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ സംരക്ഷണം വാൻസിൽ നിന്ന് ലഭിക്കില്ല,” എന്ന് ടെക്സസ് സർവകലാശാലയിലെ നിയമ പ്രൊഫസറായ സ്റ്റീഫൻ വ്ലാഡെക് പറഞ്ഞു.

പുതിയ സർക്കാർ അധികാരത്തിലേറുന്നതോടെ വാൻസിന്റെ അധികാരത്തിന് പ്രാധാന്യമേറും. ബിഡൻ സർക്കാർ ട്രംപിനെതിരെ നടപടികൾ സ്വീകരിച്ചാൽ പ്രതികാരം ചെയ്യുന്നുവെന്നുള്ള പ്രതീതിയുണ്ടാവും. എന്നാൽ സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഉദ്യോഗസ്ഥനായ ജില്ലാ അറ്റോർണിയുടെ അന്വേഷണത്തെ അത് ബാധിക്കില്ല.

വരും മാസങ്ങളിലെ വാൻസിന്റെ പ്രവർത്തനങ്ങൾ ട്രംപിനെ കൂടുതൽ രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ക്രിമിനൽ കുറ്റങ്ങളിൽ നടപടി നേരിടണമെന്ന ആഹ്വാനത്തിനും കടുത്ത വിമർശനങ്ങൾക്കും ഇടയിലാണ് ട്രംപ് വൈറ്റ് ഹൗസ് വിടുന്നത്. വർഷങ്ങളായി തന്റെ പ്രവർത്തനങ്ങൾക്കെതിരായ നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കുകയായിരുന്നു.

ട്രംപിന്റെ എട്ട് വർഷത്തെ വ്യക്തിഗത, കോർപ്പറേറ്റ് നികുതി റിട്ടേണുകളും മറ്റ് അക്കൗണ്ടുകളും അദ്ദേഹത്തിന്റെ അക്കൗണ്ടിംഗ് സ്ഥാപനത്തിൽ നിന്ന് ആവശ്യപ്പെട്ടു വാൻസ് ഉത്തരവിറക്കിയിരുന്നു. അവയിൽ ഇൻഷുറൻസ് തട്ടിപ്പ്, ക്രിമിനൽ നികുതി വെട്ടിപ്പ്, വഞ്ചന എന്നീ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു തെളിവ് ലഭിക്കുന്ന തരത്തിലുള്ള രേഖകൾ ഉൾപ്പെടുന്നു.

അക്കൗണ്ടിംഗ് സ്ഥാപനമായ മസാർസ് യുഎസ്എയിൽ നിന്ന് തങ്ങൾ ആവശ്യപ്പെട്ട രേഖകൾ തങ്ങളുടെ അന്വേഷണത്തിന്റെ “കേന്ദ്ര തെളിവുകൾ” ആണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ, പ്രസിഡന്റും കൂട്ടാളികളും നടത്തിയ ക്രിമിനൽ പെരുമാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നതിനപ്പുറം അവർ മറ്റ് വിവരങ്ങളൊന്നും നൽകിയിട്ടില്ല. ട്രംപ് നടത്തിയതായി കരുതുന്ന നികുതി കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു 2018 ലെ ന്യൂയോർക്ക് ടൈംസ് ലേഖനങ്ങളുടെ ഒരു പരമ്പര അടക്കമുള്ള വിവരങ്ങളാണിവ. ചില നികുതി റിട്ടേൺ ഡാറ്റയുടെ വിശദമായ വിശകലനത്തിലൂടെയാണ് പത്രം ഈ വിവരങ്ങൾ ശേഖരിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook