scorecardresearch

അഗ്നിപഥ് പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രതിഷേധത്തിന് പിന്തുണ

അസം റൈഫിൾസിലും സംവരണം നൽകാനും നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി

അസം റൈഫിൾസിലും സംവരണം നൽകാനും നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി

author-image
WebDesk
New Update
Pinarayi Vijayan, kodiyeri Balakrishnan, CPM, Chennai Apollo hospital

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുടനീളം ഉയരുന്ന പ്രതിഷേധം യുവാക്കളുടെ വികാരമെന്താണെന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ താത്പര്യം മനസിലാക്കി പ്രധാനമന്ത്രിയോട് പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ട്വീറ്റില്‍ അറിയിച്ചു.

Advertisment

അഗ്നിവീർ അംഗങ്ങൾക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയവും

അഗ്നിവീർ അംഗങ്ങൾക്ക് പ്രതിരോധ മന്ത്രാലയവും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും സംവരണം പ്രഖ്യാപിച്ചിരുന്നു. അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്ന മതിയായ യോഗ്യതയുള്ളവർക്ക് പ്രതിരോധ വകുപ്പിന് കീഴിലുള്ള പത്തു ശതമാനം ഒഴിവുകൾ മാറ്റിവെക്കുമെന്ന് പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് പദ്ധതി ആവിഷ്കരിച്ചത്: രാജ്‌നാഥ് സിങ്

അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, പദ്ധതിയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. മുൻ സൈനികരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് പദ്ധതി ആവിഷ്കരിച്ചതെന്നും രാഷ്ട്രീയ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ വസതിയിൽ കര, നാവിക, വ്യോമസേ മേധാവികളുമായി ഉന്നതതലയോഗം നടത്തിയ ശേഷമാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.

Advertisment

പദ്ധതി നടപ്പിലാക്കിയതിന്റെ മൊത്തത്തിലുള്ള സാഹചര്യത്തെക്കുറിച്ച് സംസാരിക്കാനാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച കര, നാവിക, വ്യോമസേനയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, കരസേനാ ഉപമേധാവി ജനറൽ ബിഎസ് രാജു എന്നിവർ പങ്കെടുത്തു.

'അഗ്നിപഥ്' പദ്ധതി വേഗത്തിലാക്കാനും സമരക്കാരെ അനുനയിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുന്നതിനുമാണ് യോഗം ശ്രദ്ധകേന്ദ്രീകരിച്ചതെന്നാണ് വിവരം. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഹൈദരാബാദിൽ ഔദ്യോഗിക യാത്രയിൽ ആയതിനാൽ യോഗത്തിൽ പങ്കെടുത്തില്ല.

അഗ്നിവീർ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർധ സൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. അസം റൈഫിൾസിലും സംവരണം നൽകാനും നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കും. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം.

അഗ്നിപഥ് പദ്ധതി: റിക്രൂട്ട്മെന്റുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ നിർദേശം

അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെന്റുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ നിർദേശം. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സായുധ സേനകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വ്യോമസേന നടപടികൾ വെള്ളിയാഴ്ചയും കരസേന നടപടികൾ തിങ്കളാഴ്ചയും തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

അഗ്നിപഥ് പ്രതിഷേധം: ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ

അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദ് ആചരിക്കും. ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പൽവാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇന്റർനെറ്റ് സേവനം പലയിടങ്ങളിലും പുനഃസ്ഥാപിച്ചിട്ടില്ല.

Read More: അഗ്നിപഥ് പദ്ധതി: പ്രായപരിധിയിൽ ഇളവ് നൽകൽ പ്രശ്നമാകുന്നത് എന്തുകൊണ്ട്?

Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: