ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിൽ മെയ് മൂന്ന് വരെ പാസഞ്ചർ ട്രെയിനുകളുടെ സേവനം റദ്ദാക്കിയെങ്കിലും സൈനിക ഉദ്യോഗസ്ഥർക്കായി പ്രത്യേക സർവീസ് ഒരുക്കി ഇന്ത്യൻ റെയിൽവേ. 1200ഓളം വരുന്ന കരസേനാ ഉദ്യോഗസ്ഥർക്കും ജവാന്മാർക്കുമായി ബെംഗളൂരുവിൽ നിന്ന് അവർ സേവനമനുഷ്ഠിക്കുന്ന വിവിധ ഇടങ്ങളിലേക്കാണ് ഈ മാസം ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 21 ദിന ലോക്ക്ഡൗണ്‍ മൂലം വിവിധ ഇടങ്ങിൽ കുടുങ്ങിപ്പോയ ഇവരെ അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Read More: കോവിഡ്-19: സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണിൽ

ആളുകൾ യാത്ര ചെയ്യുന്നത് തടയുന്നതിനായി സർക്കാർ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ, പ്രത്യേക സർവീസ് എന്ന ആവശ്യത്തിന് പരിഹാരം കാണാൻ പ്രതിരോധ, ആഭ്യന്തര, റെയിൽ‌വേ എന്നീ മൂന്ന് മന്ത്രാലയങ്ങളിൽ നിന്നും പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

“ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഈ ഉദ്യോഗസ്ഥരെല്ലാം ബെംഗളൂരു, ബെൽഗാം, സെക്കന്തരാബാദ് തുടങ്ങി ദക്ഷിണ കമാൻഡിന് കീഴിലുള്ള ഇടങ്ങളിൽ പരിശീലനത്തിലായിരുന്നു,” ഓരോ ഇടങ്ങളിലും 300 മുതൽ 500 വരെ ഉദ്യോഗസ്ഥരും പരിശീലനം പൂർത്തിയാക്കിയ സൈനികരുമുണ്ട്.

സൈന്യത്തിനായി ഗുവാഹത്തിയിലേക്കും ജമ്മു തവിയിലേക്കും എയർകണ്ടീഷൻ ചെയ്യാത്ത ട്രെയിനുകൾ സർവീസ് നടത്താൻ രണ്ട് റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. “വടക്കൻ, കിഴക്കൻ അതിർത്തികളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായാണ്” ട്രെയിനുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് ട്രെയിനുകൾ സർവീസ് നടത്താനാണ് പദ്ധതി. ഒന്ന് ഏപ്രിൽ 17 ന് ഈ പറഞ്ഞ മൂന്ന് സ്റ്റേഷനുകളിൽ നിന്ന് അംബാലയിലേക്കും ജമ്മുവിലേക്കും, മറ്റൊന്ന് ഏപ്രിൽ 18 ന് ഈ മൂന്ന് സ്റ്റേഷനുകളിൽ നിന്നും ഹൊവാറ വഴി ഗുവാഹത്തിയിലേക്കും പോകും.

ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പടിഞ്ഞാറൻ, വടക്കൻ, കിഴക്കൻ കമാൻഡുകളിലെ അതാത് പോസ്റ്റിങ്ങിലേക്ക് ഇവരെ പറഞ്ഞയയ്ക്കും.

Read More in English: As lockdown extends, Railways to run special trains for Army officers, jawans

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook