ന്യൂഡൽഹി: 2012ല്‍ രാഷ്ട്രീയ പരീക്ഷമെന്നോണം രംഗത്തെത്തി ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടി അഞ്ച് വര്‍ഷം തികച്ചു. 10,000ത്തില്‍ അധികം എഎപി പ്രവര്‍ത്തകര്‍ രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അശുതോഷ്, ഗോപാല്‍ റായ്, അതീഷി മര്‍ലേന എന്നിവരും പങ്കെടുത്തു.

അഴിമതിയുടെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസും തുല്യരെന്ന് ഡൽഹി കെജിരിവാൾ പറഞ്ഞു. വ്യാപം, റാഫേൽ അഴിമതികൾ, ബിർല, സഹാറ ഡയറികൾ എന്നിവ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇപ്പോള്‍ ജഡ്ജിമാര്‍ക്ക് പോലും രക്ഷയില്ലെന്നും കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.

‘മികവ് പുലര്‍ത്തുന്ന ഡൽഹി സർക്കാരിനെ ദുർബലപ്പെടുത്തകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ആഴിമതി വിരുദ്ധ ബ്യുറോയുടെ അധികാരം തട്ടിയെടുത്തത് അതിനുദാഹരണമാണ്. കഴിഞ്ഞ 70 വർഷമായി ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് എ.എ.പിയുടെ നേതൃത്വത്തിലുള്ള നമ്മുടെ സർക്കാർ ചെയ്യുന്നത്. ഡൽഹിയിൽ ഇപ്പോൾ സൗജന്യമായി കുടിവെള്ളവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ലഭ്യമാണ്. ആശുപത്രികളിൽ സൗജന്യമായി മരുന്നും ആരോഗ്യ പരിശോധനയും ലഭിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങൾ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞുവെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ