Latest News

ലഹരി മരുന്ന് കേസ്: ആര്യൻ ഖാൻറെ കസ്റ്റഡി റിമാൻഡ് നീട്ടി, 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഫയൽ ചെയ്ത മയക്കുമരുന്ന് കേസിൽ ഒക്ടോബർ മൂന്ന് മുതൽ ആര്യൻ ഖാൻ കസ്റ്റഡിയിലാണ്

Aryan Khan, Cruise ship drug case, Aryan Khan bail, Narcotics Control Bureau, NCB Aryan Khan, Sha Rukh Khan, Aryan Khan drug case, Aryan Khand drug case news, Arbaaz, Munmun Dhamecha, latest news, malayalam news, indian express malayalam, ie malayalam

മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ട് പേർ ഒക്ടോബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടാൻ മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഫയൽ ചെയ്ത മയക്കുമരുന്ന് കേസിൽ ഒക്ടോബർ മൂന്ന് മുതൽ ആര്യൻ ഖാൻ കസ്റ്റഡിയിലാണ്.

അതേസമയം ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെയും ബോളിവുഡ് നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്ഡ് നടത്തി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അനന്യയെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും അനന്യയും തമ്മിൽ നടത്തിയ വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

ആര്യന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഡിപിഎസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതേത്തുടർന്ന് ഇന്നു രാവിലെ ഷാരൂഖ് മകനെ ആർതർ റോഡ് ജയിലിലെത്തി കണ്ടിരുന്നു. ഈ മാസം ആദ്യത്തിൽ ആര്യൻ പൊലീസ് കസ്റ്റഡിയിൽ ആയതിനു ശേഷം ഇതാദ്യമായാണ് ഷാരൂഖ് ഒരു പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. മകന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖ് തന്റെ സിനിമാചിത്രീകരണവും മറ്റു പരിപാടികളുമെല്ലാം മാറ്റിവച്ചിരുന്നു.

സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുപത്തി മൂന്നുകാരനായ ആര്യന്‍ ഖാന്‍. മുംബൈ തീരത്തുണ്ടായിരുന്ന ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യന്‍ ഖാനെയും സുഹൃത്ത് അബ്ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും ഉള്‍പ്പെടെയുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തത്.

Read More: മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aryan khan drugs case ncb at ananya pandeys residence shah rukh khans mannat

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com