/indian-express-malayalam/media/media_files/uploads/2021/10/Aryan200-1.jpeg)
ആര്യൻ ഖാൻ എൻസിബി ഉദ്യോഗസ്ഥർക്കൊപ്പം
മുംബൈ: ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ ജയിൽ മോചിതനായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഒക്ടോബർ മൂന്നിന് അറസ്റ്റ് ചെയ്ത ആര്യൻ 26 ദിവസത്തിനുശേഷമാണു ബാന്ദ്രയിലെ വസതിയായ മന്നത്തിൽ തിരിച്ചെത്തിയത്. മകനെ കൂട്ടിക്കൊണ്ടുവരാനായി ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. ആര്യനെ വരവേൽക്കാൻ മന്നത്തിനു പുറത്ത് ആരാധകർ തടിച്ചുകൂടി.
ആര്യന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ഇന്നലെ യഥാസമയം ജയിലധികൃതര്‍ക്കു ലഭ്യമാകാത്തതാണു മോചനം വൈകിയത്. ഇന്നു രാവിലെ 5:30 നാണു രേഖകള്‍ ജയിലിലെ ജാമ്യപ്പെട്ടിയില്‍നിന്ന് അധികൃതര്‍ക്കു ലഭിച്ചത്.
14 വ്യവസ്ഥകളോടെയാണു ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂവരോടും പാസ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും കേസില്‍ വിചാരണ ആരംഭിച്ചാല്‍ 'ഒരു തരത്തിലും വൈകിപ്പിക്കാന്‍ ശ്രമിക്കരുത്' എന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് നിതിന്‍ ഡബ്ല്യു സാംബ്രെ ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചു.
Also Read: രാജ്യത്ത് 14,313 പേര്‍ക്ക് കോവിഡ്, 549 മരണം; 1.61 ലക്ഷം സജീവ കേസുകള്‍
എന്‍സിബി വാദം തള്ളിക്കൊണ്ട് വ്യാഴാഴ്ചയാണു മൂവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യഹര്‍ജികള്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ അഞ്ച് പേജുള്ള ഉത്തരവ് ഇന്നലെയാണു ലഭ്യമായത്.
ഒരു ലക്ഷം രൂപ വീതമോ അതിലധികമോ ഉള്ള വ്യക്തിഗത ബോണ്ടില്‍ ആള്‍ജാമ്യത്തില്‍ വിട്ടയക്കാനാണു ഹൈക്കോടതി ഉത്തരവ്. നടിയും ഷാരൂഖ് ഖാന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യന്‍ ഖാനു ജാമ്യം നില്‍ക്കുന്നത്. ഇതിനായി ജൂഹി ചൗള പ്രത്യേക എന്‍ഡിപിഎസ് കോടതിയില്‍ ഹാജരായിരുന്നു.
മുംബൈ തീരത്തുണ്ടായിരുന്ന ക്രൂയിസ് കപ്പലില്‍നിന്ന് ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ എന്‍സിബിയുടെ പിടിയിലായത്. മൂന്നിന് ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മൂന്നാഴ്ചയ്ക്കുശേഷമാണു ജാമ്യം ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.