ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കാറിന് നേരെ ആക്രമണം. ബിജെപിയുടെ കൊടികളേന്തിയ നൂറോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. നരേലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അക്രമം നടന്നത്. വടികളും കല്ലുകളുമായാണ് സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും ഒരു മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പൊലീസിന് കഴിയുന്നില്ലേയെന്നും ആം ആദ്മി പാര്‍ട്ടി ചോദിച്ചു. കേജ്രിവാളിന്റെ വാഹനത്തിന്റെ റിയര്‍ വ്യു മിറര്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ കേജ്രിവാളിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു.കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരാള്‍ ഇടിച്ച് കയറിയും അക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ