ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്രെ നീല വാഗ്നർ ആർ കാർ ഡൽഹി സെക്രട്ടേറിയറ്റിന് സമീപത്ത് നിന്നും മോഷ്ടിക്കപ്പെട്ടു. പൊലീസ് സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും വിഡിയോ അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്.

ആപ്പിന്‍റെ യുവനേതാവിന്‍റെ കൈവശമിരിക്കെയാണ് കാർ മോഷണം പോയത്. കെജ്‌രിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാർ. ഡൽഹിയിൽ ഈ വർഷം ഇതുവരെ മോഷ്ടിക്കപ്പെട്ടത് 30,449 വാഹനങ്ങളാണ് . ഇതിൽ അവസാനത്തേതാണ് മുഖ്യമന്ത്രിയുടെ കാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ