ന്യൂഡൽഹി: കർഷകസമര നേതാക്കളെ കാണാൻ പോയി തിരികെ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്ത്.
കേജ്രിവാളിന്റെ വസതി പൂർണ്ണമായും ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണെന്നും ആരെയും പരിസരത്ത് പ്രവേശിക്കാനോ പുറത്തുപോകാനോ അനുവദിച്ചിട്ടില്ലെന്നും ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ എംഎൽഎമാർ അദ്ദേഹത്തെ കാണാൻ പോയപ്പോൾ പോലീസുകാർ മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
“അദ്ദേഹത്തെ കാണാൻ പ്രവർത്തകരെ അനുവദിച്ചില്ല. ബിജെപി നേതാക്കളെയാണ് അദ്ദേഹത്തിന്റെ വസതിയ്ക്ക് പുറത്ത് ഇരുത്തിയിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം ആരോപണങ്ങളെല്ലാം ഡിസിപി (നോർത്ത്) ആന്റോ അൽഫോൻസ് നിഷേധിച്ചു. മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചുവെന്ന വാദം തെറ്റാണ്. രാജ്യത്തെ നിയമപ്രകാരം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. വീടിന്റെ പ്രവേശന കവാടത്തിന്റെ ചിത്രം അതിന് തെളിവാണ്,” ഡൽഹി പോലീസ് ട്വീറ്റിൽ പറഞ്ഞു.
Important :
BJP's Delhi Police has put Hon'ble CM Shri @ArvindKejriwal under house arrest ever since he visited farmers at Singhu Border yesterday
No one has been permitted to leave or enter his residence#आज_भारत_बंद_है#BJPHouseArrestsKejriwal
— AAP (@AamAadmiParty) December 8, 2020
അദ്ദേഹത്തിന്റെ വീടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിസഭാംഗങ്ങളും തിങ്കളാഴ്ച സിങ്കു അതിർത്തി സന്ദർശിച്ചിരുന്നു. സ്ഥലത്തെ ശുചിത്വവും ജലലഭ്യതയും പരിശോധിച്ച ശേഷം കേജ്രിവാൾ, താൻ ഒരു മുഖ്യമന്ത്രിയായിട്ടല്ല, മറിച്ച് ഒരു സേവകനായാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞു.
“ഞാൻ ഇവിടെ എത്തിയിരിക്കുന്നത് ഒരു മുഖ്യമന്ത്രിയെന്ന നിലയിലല്ല, ഒരു സേവകനായാണ്. കർഷകരെ സേവിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. കൃഷിക്കാർ അവരുടെ കഠിനാധ്വാനവും പരിശ്രമവും ചെലുത്തി ഞങ്ങൾക്ക് ഭക്ഷണം വളർത്തുന്നു. അവർ ഇന്ന് വലിയ പ്രശ്നത്തിലാണ്, കർഷകർക്കൊപ്പം നിൽക്കുകയും അവരുടെ സേവനത്തിനായി പ്രവർത്തിക്കുകയും ചെയ്യേണ്ടത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്,” അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിഷേധിച്ച കർഷകർക്കായി ദേശീയ തലസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കടുത്ത സമ്മർദ്ദത്തിലാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, സാമൂഹ്യനീതി മന്ത്രി രാജേന്ദ്ര പാൽ ഗൌതം, ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ഇമ്രാൻ ഹുസൈൻ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Read More: Bharat Bandh LIVE Updates: ഭാരത് ബന്ദ് ആരംഭിച്ചു, ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook