ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് റാലിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് മര്‍ദ്ദനം. മോതി നഗറിലെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജരിവാള്‍ ജനങ്ങളെ കൈവീശി കാണിക്കുന്നതിനിടെയായിരുന്നു സംഭവം. മെറൂണ്‍ കളറുള്ള വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കെജരിവാള്‍ നിന്നിരുന്ന വാഹനത്തിന് മുകളിലേക്ക് കാറിന് മുകളിലേക്ക് കയറി നിന്ന് കെജരിവാളിന്റെ മുഖത്തടിക്കുകയായിരുന്നു.

സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്നും ആക്രമണം പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും എഎപി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് എഎപിയെ പരാജയപ്പെടുത്താനാകില്ലെന്നും പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൈലാഷ് പാര്‍ക്കില്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് വ്യാപരിയായ സുരേഷ് എന്ന 33 കാരനാണ് ആക്രമിച്ചതെന്നാണ് ഡിസിപി മോണിക ഭരദ്വാജ് അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook